മൂ​ഴി​യാ​ർ ഡാം ​ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി

മൂ​ഴി​യാ​ർ ഡാം ​ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി
alternatetext

മൂ​ഴി​യാ​ർ ഡാം ​ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മൂ​ഴി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നി​ല​വി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് റെ​ഡ് അ​ലേ​ർ​ട്ട് ലെ​വ​ലാ​യ 190 മീ​റ്റ​ർ എ​ത്തി​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​ല​യാ​യ 192.63 മീ​റ്റ​ർ എ​ത്തി​യാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും.

ഇ​തു​മൂ​ലം ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ന​ദി​യി​ലി​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം വ​രെ നീ​ളു​ന്ന തീ​ര​ദേ​ശ ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ മ​ഴ ശ​ക്ത​മാ​യ​ത്.

കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ കേ​ര​ള​തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. റാ​ന്നി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ക​യാ​ണ്.