മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്;ഒന്നാം പ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്;ഒന്നാം പ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
alternatetext

മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ് നടത്തിയ കേസില്‍ ഒന്നാം പ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ പിടികൂടിയ അലീന അടക്കമുള്ള മറ്റ് രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ അഞ്ച് പ്രതികളാണുള്ളത്.

ഒന്നാംപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും കോളയില്‍ വെളുത്ത പൊടി കലര്‍ത്തി ബലമായി കുടിപ്പിച്ചു, കൂട്ടബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പരാതിക്കാരിയുടെ ഭര്‍ത്താവിന് അയച്ചുകൊടുത്തു, പരാതിക്കാരിയെ ചൂരല്‍കൊണ്ടടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിന്ധുവിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

കേസിലെ രണ്ടാമത്തെയും അഞ്ചാമത്തെയും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവര്‍ക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് കരുതുന്നത്