പത്തനംതിട്ട: മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്ബരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും.
പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. രാജ പ്രതിനിധി ഘോഷയാത്രയെ അനുഗമിക്കുന്നതും ഇത്തവണയില്ല.
മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുല്‍മേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. പുല്‍മേട്ടിലേക്ക് ഉച്ചയ്‌ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളുവെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു.