പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതോടെ രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥയിലാണ് ആശുപത്രി ജീവനക്കാർ.
ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ലിഫ്റ്റ് തകരാർ മൂലം മൂന്നാമത്തെ നിലയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് രോഗികളെ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ജീവനക്കാർ പറയുന്നു.