പാരീസ് ഒളിമ്ബിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ

പാരീസ് ഒളിമ്ബിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്‌കോറിന് ആധികാരികമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. പാരീസ് ഒളിമ്ബിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ഒളിമ്ബിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍Continue Reading

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. സെമിയില്‍ ജര്‍മ്മനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘത്തിന്റെ പരാജയം. ഫൈനലില്‍ ജര്‍മ്മനിയ്ക്ക് നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ സ്‌പെയ്‌നിനെ നേരിടും. തുടക്കം മുതല്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ജര്‍മ്മനിയുടെ പ്രതിരോധ പിഴവ് മുതലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍Continue Reading

കാല്പന്ത് കളിയിൽ മിന്നും താരമാകാൻ മുവാറ്റുപുഴ സ്വദേശി മുഹമ്മദ്‌ റാഫി

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് കല്പന്ത് കളിയിൽ മിന്നും താരമാകാൻ ഒരുങ്ങുകയാണ് കോളേജിലെ അവസാന വർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് റാഫി.ഹൈദരാബാദ് എഫ് സി എന്ന പ്രൊഫഷണൽ ക്ലബ്ബിനായി ഐ എസ് എൽ ൽ റാഫി ബൂട്ടണിയും. കോതമംഗലം എം. എ കോളേജിൽ നിന്നും ഐ.എസ്.എല്ലിൽ എത്തുന്ന നാലാമത്തെ താരമാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് റാഫി. കഴിഞ്ഞ വർഷം നടന്നContinue Reading

കോച്ചിന്റെ ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു

കായിക യുവജന കാര്യാലയത്തിൻറെ കീഴിലുള്ള ജി വി എച്ച് എസ് എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.Continue Reading

തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു.

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് വിവരം.നവംബര്‍ 26 നാണ് മത്സരം നടക്കുന്നത്. വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും. അഞ്ചുമത്സരങ്ങളാണ് പരമ്ബരയിലുള്ളത്. 2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ബി.സി.സി.ഐ. പുറത്തുവിട്ടു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഓസ്‌ട്രേലിയContinue Reading