പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തുവെന്ന് പരാതി
തിരുവല്ല: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തുവെന്ന് പരാതി. തിരുവല്ല നിരണത്താണ് സംഭവം. പ്രണവ് സുരേഷ്(22), ജിതിൻ(22), സി. ജിതിൻ(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കാപ്പാ കേസ് പ്രതിയാണ് പ്രണവ് സുരേഷ്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്നും പിന്മാറി.Continue Reading