മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലയളവില്‍ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
പത്തനംതിട്ട : ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലയളവില്‍ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള പോലീസ്, എക്സൈസ്, വനം വകുപ്പുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മികച്ച കായികക്ഷമതയുള്ള എൻസി സി, എസ് പി സി തുടങ്ങിയ യൂണിറ്റുകളില്‍ ഉണ്ടായിരുന്നവരെയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി അതതു പോലീസ് സേഷനുകളെ രണ്ട് ദിവസത്തിനുള്ളില്‍ സമീപിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു.Continue Reading