ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. ഐതിഹ്യപ്പെരുമയില്‍ അമ്ബലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ഇന്ന് എരുമേലിയില്‍ പേട്ട തുള്ളും. ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. ഉച്ചയോടെ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് ആദ്യം നടക്കുക. അമ്ബലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്ബലത്തില്‍ നിന്ന് സംഘം പുറപ്പെടുന്നത്. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ട തുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ ജമാ അത്ത്Continue Reading