അപകട ഭീഷണി മുഴക്കി പന്തളം - മാവേലിക്കര റോഡ്

പന്തളം : പൊതുമരാമത്ത് വകുപ്പിന്റെ കെ എസ് റ്റി പി വിഭാഗം നേതൃത്വം നൽകി പണി കഴിപ്പിച്ച പന്തളം – മാവേലിക്കര റോഡ് അപകട ഭീഷണി മുഴക്കി യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. റോഡ് ടാറിങ് പൂർത്തിയായി മാസങ്ങൾ തികയുന്നതിന് മുൻപാണ് സ്ഥിരമായി റോഡ് തകരുന്ന അപകടകരമായ സ്ഥിതി പന്തളം – മാവേലിക്കര റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വശങ്ങളിലെ ഓട നിർമ്മാണം പോലും പൂർത്തിയാകാത്ത റോഡാണ് ടാറിങ്ങിനു ശേഷം മാസങ്ങൾക്കകം തകർന്നുContinue Reading

ശബരിമലയില്‍ ഇനി വരുന്ന മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ശബരിമലയില്‍ ഇനി വരുന്ന മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ ഇത് 90,000 ആയിരുന്നു. തിരക്ക് കുറക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനുമാണ് പുതിയ ക്രമീകരണമെന്ന് ബോര്‍ഡ് അറിയിച്ചു. മൂന്ന് മാസം മുമ്ബ് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനായുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇന്നലെ ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വംContinue Reading

വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി.

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. വലിയകലുങ്കില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വന്ന ഒരു യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക പ്രതികരിച്ചു.Continue Reading

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

റാന്നി: പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (48) ആണ് മരിച്ചത്. പുലർച്ചെ ഒന്നോടെയോടെയാണ് സംഭവം നടന്നത്. വീടിന്‍റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു ബിജു. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്ബ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുContinue Reading

തൊട്ടിൽക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിൽക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറയില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്ബതികളുടെ മകള്‍ ഹൃദയ (അഞ്ച്) ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയതാണ് അപകടത്തിനു കാരണമായത്. പുറത്തുപോയ മുത്തശി വീട്ടിലെത്തി‌യപ്പോള്‍ കുട്ടി‌ തൊട്ടിക്കയറില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഉ‌ൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹംContinue Reading

കല്ലാറ്റില്‍ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു

കോന്നി: കല്ലാറ്റില്‍ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ ദിലീപും കൂട്ടുകാരും കല്ലാറ്റില്‍ മീൻപിടിക്കാൻ പോയപ്പോള്‍ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. മീൻ പിടിക്കാൻ ചെന്ന സംഘത്തെ ആന ഓടിക്കുകയും ചെയ്തിരുന്നു. രണ്ടു പേർ ചേർന്നാണ് ഇന്നലെ മീൻപിടിക്കാൻ പോയത്. ജനവാസ മേഖലയില്‍നിന്ന് അരക്കിലോമീറ്റർContinue Reading

ചിക്കന്‍പോക്‌സ്: ജാഗ്രതപാലിക്കണം

പത്തനംതിട്ട: ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്നContinue Reading

ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചു കയറി അപകടം

പന്തളം: ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചു കയറി അപകടം. പന്തളം – പത്തനംതിട്ട റോഡില്‍ കടക്കാട് ദേവീക്ഷേത്രത്തിനു സമീപം കല്ലുപ്പാലത്തിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ടയില്‍ നിന്നും പന്തളത്തേക്ക് വരികയായിരുന്ന ശിവശക്തി എന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ വശത്തുണ്ടായ കലുങ്കില്‍ ഇടിച്ചു കയറുകയായിരുന്നു. ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വൻ അപകടം ഒഴിവായി. യാത്രക്കാരായ കുളനട ഉള്ളന്നൂര്‍ ചരുവില്‍ കുഞ്ഞുമോള്‍ (52), ഇടപ്പോള്‍ വാലില്‍ തങ്കമ്മContinue Reading

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ ആരംഭിച്ചു.മകരവിളക്കിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. ഇന്ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകള്‍ നടക്കും. 15ന് ആണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ രണ്ടിന് തിരുനടതുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍Continue Reading

മകരവിളക്ക്: തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും

പത്തനംതിട്ട: മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്ബരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. രാജ പ്രതിനിധി ഘോഷയാത്രയെ അനുഗമിക്കുന്നതും ഇത്തവണയില്ല. മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുല്‍മേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. പുല്‍മേട്ടിലേക്ക് ഉച്ചയ്‌ക്ക്Continue Reading