ഇപ്റ്റയുടെ വയലാർ അനുസ്മരണ ദിനാചരണം

പന്തളം: വയലാറിന്റെ പാട്ടും കവിതകളുമായി ഇപ്റ്റ പന്തളം യൂണിറ്റിന്റെ വയലാർ അനുസ്മരണ വാർഷിക ദിനാചരണം വ്യത്യസ്തമായി. പന്തളം എം സുകുമാരപിള്ള സ്മാരക പഠനകേന്ദ്രത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു. കായിക അധ്യാപകൻ മനോജിന്റെ പുല്ലാങ്കുഴൽ വാദ്യത്തോടെ ആയിരുന്നു പരിപാടി ആരംഭിച്ചത്. പ്രസന്ന ഇളമണ്ണൂരും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു. ബിജു കണ്ണങ്കര, ബിപിൻ ഭാസ്കർ, വിജു, മഞ്ജുനാഥ്, ബിനു, ബൈജു മണ്ണിക്കാലായിൽ, കെ കെ കലേശൻ, മധുContinue Reading

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ ക്രമാതീതമായ തിരക്ക്

ശബരിമല: തുലാമാസ പൂജകൾക്കായി തുറന്ന ശബരിമലയിൽ അയ്യപ്പ ഭക്തരുടെ ക്രമാതീതമായ തിരക്ക്. മണ്ഡലക്കാലം തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ തുലാമാസത്തിലെത്തിയ ഭക്തജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ചോദ്യചിഹ്നമായി നിൽക്കുകയാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്. ബുക്ക് ചെയ്ത അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വർധനവ് കണ്ടിട്ടും അധികൃതർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതിനാൽ ക്രമീകരണങ്ങൾ എല്ലാം താളം തെറ്റി. ഭക്തർക്ക് ദർശനത്തിനായി മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടതായിContinue Reading

രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ജീവനക്കാർ.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതോടെ രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥയിലാണ് ആശുപത്രി ജീവനക്കാർ. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ലിഫ്റ്റ് തകരാർ മൂലം മൂന്നാമത്തെ നിലയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് രോഗികളെ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ജീവനക്കാർ പറയുന്നു.Continue Reading

നാഷണൽ സ്പേസ് ഡേ പന്തളം മൈക്രോ ഐ ടി ഐ യിൽ ആഘോഷിച്ചു

ആദ്യത്തെ നാഷണൽ സ്പേസ് ഡേ പന്തളം മൈക്രോ ഐ ടി ഐ യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചദ്രയാൻ 3 ന്റെ വിക്ഷേപണത്തിന് ശേഷം ആദ്യമായി നടക്കുന്ന നാഷണൽ സ്പേസ് ഡേ സെലിബ്രേഷനിൽ ഈ വർഷത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് ഡിപ്ലോമ /ഐ ടി ഐ തലത്തിൽ നേടിയ മൈക്രോ ഐ ടി ഐ യിൽ രാവിലെ 10 മണിക്ക് ഐ എസ് ആർ ഒ സയന്റിസ്റ് ശ്രീജിത്ത്‌ പി ഓൺലൈൻContinue Reading

കെഎസ്‌ആര്‍ടിസി ബസ് കയറി യുവാവ് മരിച്ചു.

പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയില്‍ കെഎസ്‌ആര്‍ടിസി ബസ് കയറി യുവാവ് മരിച്ചു. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്‌സണ്‍ ജേക്കബ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ജയ്‌സണ്‍ ജേക്കബ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു. നടുറോഡില്‍ വീണ ജയ്‌സണ്‍ന്‍റെ ശരീരത്തിലൂടെ കഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങി. ജയ്‌സണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.Continue Reading

നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു

പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്‍റെ വീട്ടില്‍ ഇരിക്കുമ്ബോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് ഉബെദുള്ള മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

വിജിലൻസ് റെയ്ഡ്; പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയില്‍ വിജിലൻസ് പരിശോധനക്കെത്തിയപ്പോള്‍ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടർ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അതിന്‍റെ ഭാഗമായിട്ടാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. സംഭവത്തില്‍ ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. ഇവിടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്.Continue Reading

അപകട ഭീഷണി മുഴക്കി പന്തളം - മാവേലിക്കര റോഡ്

പന്തളം : പൊതുമരാമത്ത് വകുപ്പിന്റെ കെ എസ് റ്റി പി വിഭാഗം നേതൃത്വം നൽകി പണി കഴിപ്പിച്ച പന്തളം – മാവേലിക്കര റോഡ് അപകട ഭീഷണി മുഴക്കി യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. റോഡ് ടാറിങ് പൂർത്തിയായി മാസങ്ങൾ തികയുന്നതിന് മുൻപാണ് സ്ഥിരമായി റോഡ് തകരുന്ന അപകടകരമായ സ്ഥിതി പന്തളം – മാവേലിക്കര റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വശങ്ങളിലെ ഓട നിർമ്മാണം പോലും പൂർത്തിയാകാത്ത റോഡാണ് ടാറിങ്ങിനു ശേഷം മാസങ്ങൾക്കകം തകർന്നുContinue Reading

ശബരിമലയില്‍ ഇനി വരുന്ന മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ശബരിമലയില്‍ ഇനി വരുന്ന മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ ഇത് 90,000 ആയിരുന്നു. തിരക്ക് കുറക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനുമാണ് പുതിയ ക്രമീകരണമെന്ന് ബോര്‍ഡ് അറിയിച്ചു. മൂന്ന് മാസം മുമ്ബ് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനായുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇന്നലെ ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വംContinue Reading

വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി.

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. വലിയകലുങ്കില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വന്ന ഒരു യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക പ്രതികരിച്ചു.Continue Reading