പന്തളം : കഴിഞ്ഞ നാലര വർഷക്കാലമായി കെടുകാര്യസ്ഥതയും അഹന്തയും ധാർഷ്ട്യവുമായി മുന്നോട്ടു പോകുന്ന ബി.ജെ പ്പി ഭരണ സമിതി രാജിവച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് കോൺഗ്രസ്സ് പന്തളം , കുരമ്പാല മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. ഭരണത്തിലേറിയ നാളുകളിൽ ചട്ടപ്രകാരവും നിയമപരമായും ബഡ്ജറ്റു പോലും അവതരിപ്പിക്കാതെയും അമൃത് കുടിവെള്ള പദ്ധതി , തെരുവുവിളക്കു വാങ്ങൽ , മൊബൈൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’ , ക്രമി റ്റോറിയം ,Continue Reading

ശബരിമല നട 20ന് അടയ്ക്കും

ശബരിമല: ശബരിമല നട 20ന് അടയ്ക്കും. നാളെ വരെ തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താന്‍ അവസരമുണ്ടാകും. 19ന് വൈകുന്നേരം ആറുമണിവരെ തീര്‍ത്ഥാടകരെ പമ്ബില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. തുടര്‍ന്ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്‍പില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. 5.30ന് ഗണപതി ഹോമത്തിനു ശേഷമാന് യാത്ര പുറപ്പെടുക. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷംContinue Reading

ശബരിമലയില്‍ മകരവിളക്ക് ഇന്ന്

ശബരിമലയില്‍ മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്ബലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്ബയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാര്‍ സുരക്ഷ ഒരുക്കും.Continue Reading

താബോർ മാർത്തോമ്മ ഇടവക പ്ലാറ്റിനം ജൂബിലിക്ക് സമാപനം

റാന്നി ഇടമൺ : താബോർ മാർത്തോമ്മ ഇടവകയായി നടത്തി വന്ന പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾക്കും, ആഘോഷങ്ങൾക്കും സമാപനം കുറിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബ്ബാനയ്ക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ജോസഫ് മാർ ബർന്നബാസ് സഫഗ്രൻ മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പിരിമുറുക്കം ഉള്ള ലോകത്തിൽ ജീവിക്കുമ്പോൾ പ്രാർത്ഥനയുടെയും, വചനത്തിൻ്റെയും ബലത്തിൽ ഉപ്പ് പോലെ രുചി പകർന്നുകൊടുക്കുന്നവരായി തീരുവാൻ തിരുമേനി ആഹ്വാനം ചെയ്തു.Continue Reading

K.S.S.S.P.A പന്തളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സബ്ട്രഷറിക്കു മുൻപിൽ ധർണ നടത്തി

K.S.S.S.P.A പന്തളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സബ്ട്രഷറിക്കു മുൻപിൽ ധർണ നടത്തി.മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, 19 ശതമാനം ശ്യാമ ആശ്വാസ കുടിശിക ഉടൻ അനുവദിക്കുക, വിരമിച്ച പെൻഷൻകാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് K. S. S. P. A പന്തളം മണ്ഡലം പ്രസിഡന്റ് അലക്സി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കൗൺസിൽ അംഗംContinue Reading

ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. നട തുറന്ന നാലു മണി സമയത്ത് തീർത്ഥാടകരുടെ നിര ശരം കുത്തി വരെ നീണ്ടു. തിങ്കളാഴ്ച 40000 പേർക്കാണ് വെർച്ചല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിരുന്നത്. പുല്ലുമേട് കാനന പാത വഴിയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഭക്തർ വെർച്ചല്‍ ക്യൂ ബുക്കിംഗ് ഇല്ലാതെ എത്തിയതോടെContinue Reading

പമ്ബയില്‍ സ്ത്രീകള്‍ക്കുള്ള വിശ്രമ കേന്ദ്രം ഉത്‌ഘാടനം ചെയ്തു

വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷന്‍ സെന്റര്‍) ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്ബയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് അങ്ങനെ പരിഹാരമായത്.പമ്ബയില്‍ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകള്‍ക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. ഒരേ സമയം 50 സ്ത്രീകള്‍ക്ക് വരെ വിശ്രമ കേന്ദ്ര ഉപയോഗിക്കാം. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ശീതീകരിച്ച ഫെസിലിറ്റേഷനോട് കൂടിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. റെസ്റ്റ്Continue Reading

ശബരിമലയിൽ ബിഎസ്‌എൻഎല്ലും ദേവസ്വം ബോർഡും ചേർന്ന് സൗജന്യമായി ഇന്റർനെറ്റ് നൽകും

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു ബിഎസ്‌എന്‍എല്ലും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും. ഇതിനായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്‌പോട്ടുകള്‍ ഒരുക്കിക്കഴിഞ്ഞു. ഏത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ അരമണിക്കൂര്‍ ഒരു സിമ്മില്‍ സൗജന്യമായി 4 ജി ഇന്റര്‍നെറ്റ് ലഭിക്കും. ഇതു ലഭിക്കാനായി ഫോണിലെ വൈഫൈ ഓപ്ഷന്‍ ലോങ്ങ് പ്രസ് ചെയ്യുമ്ബോള്‍ ബിഎസ്‌എന്‍എല്‍ വൈഫൈ കാണാം. അതില്‍ പബ്ലിക് വൈഫൈContinue Reading

പതിനെട്ടാം പടിയിലെ വിവാദ ഫോട്ടോഷൂട്ട്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം

പതിനെട്ടാം പടിയിലെ വിവാദമായ ഫോട്ടോഷൂട്ടിന് ഇടയാക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണം. മണ്ഡല – മകരവിളക്ക് കാലയളവില്‍ പതിനെട്ടാം പടി ഡ്യൂട്ടിക്കും കൊടിമര ചുവട്ടിലും നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നല്‍കാറുണ്ട്. പരിശീലനവേളയിലോ ഡ്യൂട്ടിയുടെ ആരംഭ ഘട്ടത്തിലോ ഇവർക്ക് പതിനെട്ടാം പടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെ കുറിച്ചും ഉള്ള പ്രത്യേക നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ നല്‍കേണ്ടതായി ഉണ്ട്. ഇത് നല്‍കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണ്Continue Reading

എയർടെലിനെതിരെ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച്‌ നൽകിയ പരാതിയിൽ ഉപഭോക്താവിന് 33000രുപ നഷ്ടപരിഹാരം

എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച്‌ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്‌എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ളContinue Reading