നെന്മാറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. 

നെന്മാറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുബൈര്‍ അലിയെ കാണാനില്ലെന്ന് പരാതി. ഇന്ന് ഉച്ചവരെ ഓഫീസില്‍ ഉണ്ടായിരുന്ന ഇദ്ദേഹം സ്വന്തം ഇരിപ്പിടത്തില്‍ എഴുതിവച്ച ആത്മഹത്യക്കുറിപ്പിന്‍റെ രൂപേണയുള്ള കത്ത് കണ്ടെത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ഫോണില്‍ വിളിച്ച്‌ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരിക്കുകയാണെന്നും വീട്ടില്‍ എത്തിയിട്ടില്ലെന്നും അറിയിച്ച്‌ മകനും നെന്മാറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായി കഴിഞ്ഞ ദിവസം സുബൈര്‍ അലിക്കെതിരെ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസContinue Reading

വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പാലക്കാട്: വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളവപ്പാടം പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇവര്‍ എഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ മണികണ്ഠന്‍റെ പേരുണ്ടായിരുന്നു. എസ്‌സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി സ്പെഷ്യല്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മംഗലംഡാം പോലീസ് മണികണ്ഠനെ പിടികൂടിയത്.Continue Reading

പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.

പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മുതലമടയില്‍ വില്‍സണ്‍ -ഗീതു ദമ്ബതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല്‍ കൊടുക്കാനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Continue Reading

 ജനങ്ങളുടെ ആശ്രയകേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

ജനങ്ങളുടെ ആശ്രയകേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എം.എല്‍.എയുടെ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് 2023-24 ല്‍ നിന്നും ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പ്രിന്റര്‍ കം സ്‌കാനര്‍, തഹസില്‍ദാര്‍മാര്‍ക്കുള്ള ലാപ്‌ടോപ് വിതരണം എന്നിവയുടെ ഉദ്ഘാടനം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ തീരുമാനങ്ങളും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കണം. ചിറ്റൂര്‍ താലൂക്കിനെ മാതൃക താലൂക്കാക്കി മാറ്റുന്നതിനുവേണ്ട എല്ലാContinue Reading

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു മരണം

പാലക്കാട് : ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് ജീവനക്കാർ ഉൾപ്പെടെ 27 പേര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ട എല്ലാവരെയുംContinue Reading

ദമ്ബതികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടര്‍ തീപിടിച്ച്‌ കത്തി നശിച്ചു

പാലക്കാട്: നെന്മാറ വിത്തനശ്ശേരിയില്‍ ദമ്ബതികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടര്‍ തീപിടിച്ച്‌ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം നിയാസ്, ഭാര്യ എ ഹസീന എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയില്‍ വച്ച്‌ കത്തി നശിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ദമ്ബതികള്‍. വിത്തനശ്ശേരിയില്‍ എത്തിയപ്പോള്‍ സ്കൂട്ടറില്‍ നിന്ന് പുക ഉയര്‍ന്നു. തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തി ഇരുവരും മാറിനിന്നു. സ്കൂട്ടറിലെ പെട്ടിക്കകത്ത് ആര്‍സി ബുക്കും മറ്റുContinue Reading

കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം

പാലക്കാട്: കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം. 2020 മാര്‍ച്ച്‌ മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് പാലക്കാട് മലമ്ബുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇമേജി’ന്റെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് 99,38,945 കിലോഗ്രാം ബയോമെഡിക്കല്‍ മാലിന്യം സംസ്കരിച്ചത്. ആദ്യ കോവിഡ് കേസ് 2020 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മാര്‍ച്ച്‌ 19നാണ് കോവിഡ് കേന്ദ്രങ്ങളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിക്കാൻ ഇമേജിനു നിര്‍ദേശംContinue Reading