പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം സ്ഥിതീകരിച്ചു

പാലക്കാട്: പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം സ്ഥിതീകരിച്ചു. കാഞ്ഞിക്കുളം സ്വദേശി 67കാരന്‍ ആണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. വൈറസ്Continue Reading

പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്‍റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലേ വ്യക്തമാകൂ.Continue Reading

 പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്ബില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. കളിക്കുന്നതിനിടയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം എന്നാണ് പൊലീസിന്റെContinue Reading

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി വി അൻവർ എംഎല്‍എക്കെതിരെ കേസെടുക്കും

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി വി അൻവർ എംഎല്‍എക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകല്‍ എസ് എച്ച്‌ ഒയ്ക്ക് നിർദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടെ എടത്തനാട്ടുകാരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുല്‍ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻContinue Reading

നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി

നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. പ്രകടനം നടന്നത് അഞ്ചുവിളക്കില്‍ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു. റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും പങ്കെടുത്തു. പ്രകാശ് ജാവദേക്കർ , ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. അദ്ദേഹത്തെ പാലക്കാട്ടെ ജനാവലി പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചുംContinue Reading

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാബ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടി രൂപയാണ് (ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്Continue Reading

ഏലപ്പുള്ളി സഞ്ജിത്ത് വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷയും വിടുതൽ ഹർജിയും കോടതി തള്ളി

ആർഎസ്എസ് പ്രവർത്തകനായ പാലക്കാട് ഏലപ്പുള്ളി എ. സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഫയൽ ചെയ്യുക ജാമ്യാപേക്ഷയും വിടുതൽ ഹർജിയും തള്ളി പാലക്കാട് അഡിഷണൽ സെഷൻസ് ജഡ്ജി ആർ വിനായക റാവു ഉത്തരവിട്ടു. കേസിലെ പ്രതികളായ ജിഷാദ്. സിറാജുദ്ദീൻ എന്നിവരാണ് കേസിൽ തങ്ങൾ നിരപരാധികൾ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ജാമ്യ ഹർജി ഫയൽ ചെയ്തത്. കൂടാതെ മറ്റൊരു പ്രതിയായ സെയ്ത് മുഹമ്മദ് ആഷിക്ക് തനിക്കെതിരെ തെളിവുകൾ ഇല്ലയെന്നുംContinue Reading

സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: സിപിഎം പഞ്ചായത്ത് അംഗത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴിപറമ്ബില്‍ സി.പി. മോനിഷിനെ (29)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്നു ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Continue Reading

മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് കടിയേറ്റത്. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് ക്ലാസ് നടക്കുന്നതിനിടെ ഇടുപ്പിന് കടിയേറ്റത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുൻസീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മെഹ്‌റContinue Reading

ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തിരുമിറ്റിക്കോടിലാണ് സംഭവം. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു രാഹുല്‍. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക്ക് വിദഗ്ധരടക്കം വന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തി. രാഹുലിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണം സംബന്ധിച്ച്‌Continue Reading