ഇരിങ്ങാലക്കുട കെ.സി.വൈ.എം റൂബി ജൂബിലി സമാപന ആഘോഷം;ആഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 8 മണിക്ക്

ഇരിങ്ങാലക്കുട കെ.സി.വൈ.എം റൂബി ജൂബിലി സമാപന ആഘോഷം;ആഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 8 മണിക്ക്
alternatetext

ഇരിങ്ങാലക്കുട കെ.സി.വൈ.എം റൂബി ജൂബിലി സമാപന ആഘോഷം കത്തീഡ്രൽ സീയോൺ ഹാളിൽ നാളെ ആഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് നടക്കും.കത്തീഡ്രൽ വികാരി റവ.ഫാ. ഡോ.ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജെനീഷ് ഉദ്ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ.പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും.

രാവിലെ 9 മുതൽ അമല മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് കൊടുക്കുന്ന “കേശദാനം മഹാദാനം” എന്ന കർമ്മ പരിപാടി തുടങ്ങും.വൈകീട്ട് 7 മണിക്ക് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ ഡാൻസ് ടീമുകൾ ഏറ്റുമുട്ടുന്ന “മിറിയം 3.0” നൃത്ത വിസ്മയവും ചടങ്ങിന് മോഡി കൂട്ടും. സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ശ്രേഷ്ഠ വ്യവസായി പുരസ്കാരം കോച്ചേരി ബെൽ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപകൻ ജോസ് കൊച്ചേരിക്കും ഭാര്യ കത്രീന ജോസിനും നൽകുന്നതോടൊപ്പം ഇന്ത്യൻ പ്ലാനിങ്ങ് കമ്മീഷന്റെ ദേശീയ വികസന ഏജൻസിയായ ഭാരത്‌ സേവക് സമാജിന്റെ അവാർഡ് ജേതാവ് ജോസ് മാമ്പിള്ളിയെയും ആദരിക്കും.

ആശംസകൾ അർപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ, കെ.സി.വൈ. എം രൂപത ഡയറക്ടർ ഫാ. അജോ പുളിക്കൻ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ ഗിഫ്റ്റ്സൺ ബിജു, കെ.സി.വൈ. എം. പ്രസിഡന്റ്‌ ഡിജോ പി.ഡി.,സെക്രട്ടറി ആന്റണി മഞ്ഞളി,ജോയിന്റ് കൺവീനർമാരായ ഹണി ജെയ്‌സൻ, അനഹ ജാക്സൻ, ട്രഷറർ യേശുദാസ് ജെ. മാമ്പിള്ളി എന്നിവർ നേതൃത്വം നൽകും.വർക്കിങ്ങ് ഡയറക്ടർ ഫാ.ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.