ശബരിമല: ശബരിമല നട 20ന് അടയ്ക്കും. നാളെ വരെ തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താന്‍ അവസരമുണ്ടാകും. 19ന് വൈകുന്നേരം ആറുമണിവരെ തീര്‍ത്ഥാടകരെ പമ്ബില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. തുടര്‍ന്ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്പില് നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. 5.30ന് ഗണപതി ഹോമത്തിനു ശേഷമാന് യാത്ര പുറപ്പെടുക.
രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. പരാതിരഹിത മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല സീസണ് ആരംഭിക്കുന്നതിനുമുമ്ബ് ആശങ്കകള്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാകുമ്ബോള്‍ ഒരു കോണില്‍ നിന്ന് പോലും പരാതി ഉയര്‍ന്നില്ല. ശബരിമലയില്‍ എത്തിയ എല്ലാവര്ക്കും സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ ആയിരുന്നു ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മുന്നൊരുക്കങ്ങള്‍.