താബോർ മാർത്തോമ്മ ഇടവക പ്ലാറ്റിനം ജൂബിലിക്ക് സമാപനം

താബോർ മാർത്തോമ്മ ഇടവക പ്ലാറ്റിനം ജൂബിലിക്ക് സമാപനം
alternatetext

റാന്നി ഇടമൺ : താബോർ മാർത്തോമ്മ ഇടവകയായി നടത്തി വന്ന പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾക്കും, ആഘോഷങ്ങൾക്കും സമാപനം കുറിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബ്ബാനയ്ക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ജോസഫ് മാർ ബർന്നബാസ് സഫഗ്രൻ മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പിരിമുറുക്കം ഉള്ള ലോകത്തിൽ ജീവിക്കുമ്പോൾ പ്രാർത്ഥനയുടെയും, വചനത്തിൻ്റെയും ബലത്തിൽ ഉപ്പ് പോലെ രുചി പകർന്നുകൊടുക്കുന്നവരായി തീരുവാൻ തിരുമേനി ആഹ്വാനം ചെയ്തു.

സീനിയർ വികാരി ജനറാൾ വെരി റെവ. എൻ എം ചെറിയാൻ അച്ചൻ അധ്യക്ഷത വഹിച്ചു. തുടർന്ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമനപ്പെട്ട് ഏകമനസ്സോടെ പ്രാർത്ഥനയൂടെ പിൻബലത്തിൽ ദേവാലയത്തിൽ ഒത്തുചേരുവാൻ ആഹ്വാനം ചെയ്തു. റാന്നി എം എൽഎ അഡ്വ.പ്രമോദ് നാരായൺ, മേയർ എമിരിറ്റസ്സ് യുകെ ടോം ആദിത്യ, രാജു എബ്രഹാം ( എക്സ് എംഎൽഎ), പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി, വാർഡ് മെമ്പർ ജോയ്സി ചാക്കോ, റവ ജോൺസി എബ്രഹാം, റവ.വർഗീസ് ചെറിയാൻ, റവ മാത്യു ഡേവിഡ്, റെവ.കുര്യൻ ജോസ്, ജോൺ മാത്യു, അനൂ സി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

ഇടവക സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുകയും, ഇടവക വികാരി സ്വാഗതം ആശംസിക്കുകയും, ജൂബിലി കൺവീനർ കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടി വരെയും, 75 വയസ്സായവരെയും, 50 വർഷം കുടുംബജീവിതം പൂർത്തീകരിച്ചവരെയും, അച്ചന്മാരെയും ആദരിച്ചു. തിരുമേനിയുടെ കനവ് പ്രൊജക്റ്റ് ലേക്ക് സംഭാവന ചെയ്യുകയും, വിവാഹ സഹായം നിധി അനാച്ചാദനം ചെയ്യുകയും ചെയ്തു. മത സംസ്കാരിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു