പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയില്‍ വിജിലൻസ് പരിശോധനക്കെത്തിയപ്പോള്‍ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടർ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അതിന്റെ ഭാഗമായിട്ടാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.
സംഭവത്തില്‍ ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. ഇവിടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്. ആശുപത്രി വളപ്പിനുള്ളില്‍ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു.