യുവതിയെ പീഡിപ്പിച്ച കേസില്‍ ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ സജി എബ്രഹാം അറസ്റ്റിലായി.

യുവതിയെ പീഡിപ്പിച്ച കേസില്‍ ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ സജി എബ്രഹാം അറസ്റ്റിലായി.
alternatetext

മാവേലിക്കര : യുവതിയെ പീഡിപ്പിച്ച കേസില്‍ ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ സജി എബ്രഹാം അറസ്റ്റിലായി. പുനലൂര്‍ സ്വദേശിയാണ് സജി. സംഭവം നടന്നത് കഴിഞ്ഞമാസം 14-നായിരുന്നു. ചര്‍ച്ചിനുസമീപം വീട്ടുജോലിക്കെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

സംഭവം യുവതി ഭര്‍ത്താവിനോടു വെളിപ്പെടുത്തുകയും തുടർന്ന് മാവേലിക്കര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിശദമൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസ് വിസമ്മതം പ്രകടിപ്പിച്ചതോടുകൂടി അതിജീവിത ജില്ലാ പോലീസ് മേധാവിയെയും ഹൈക്കോടതിയെയും സമീപിച്ചത്തിനു ശേഷമാണ് മാവേലിക്കര പോലീസ് പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തത്.