വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവു കച്ചവടം നടത്തിയ അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവു കച്ചവടം നടത്തിയ അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
alternatetext

കൊച്ചി: വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവു കച്ചവടം നടത്തിയ അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ സരോജ് ബഹ്റ ഇയാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്ന് രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്ബാവൂരിലെ വാടക വീട്ടില്‍ എത്തിച്ച ശേഷം വില്‍പ്പന നടത്തുകയായിരുന്നു ഇരുവരും.

രഹസ്യ വിവരത്തെ തുടർന്ന് ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് കേരളത്തില്‍ എത്തിച്ചവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.