എറണാകുളം: പശ്ചിമ കൊച്ചിയിലെ ലഹരിക്കേസില്‍ മുഖ്യപ്രതി ആഷിക്കിനെ പിടികൂടിയെന്ന് പൊലീസ്. ഒമാനില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിച്ചിരുന്നത്.
കേസില്‍ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി. മാഗി ആഷ്മ എന്ന വനിതയുടെ സഹായത്തോടെയാണ് ലഹരി കടത്തിയത്.
500 ഗ്രാം ആണ് ഇവരില്‍ നിന്ന് പിടികൂടിയിരുന്നത്. മലപ്പുറത്തെ വീട്ടില്‍ നിന്നാണ് ലഹരി പിടികൂടിയത്. മാഗി ആഷ്മക്ക് ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ ഈ വർഷം ഇതുവരെ 482 എൻഡിപിഎസ് കേസുകള്‍ രജിസ്റ്റർ ചെയ്തു. 549 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അശ്വതി ജിജി പറഞ്ഞു.