പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി; ഷൊര്‍ണൂരില്‍ നാല് മരണം

പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി; ഷൊര്‍ണൂരില്‍ നാല് മരണം
alternatetext

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാല്‍ തിരച്ചില്‍ നടക്കുകയാണ്. ഷൊർണൂർ പാലത്തില്‍ കേരള എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്ബോള്‍ പെട്ടെന്ന് കേരള എക്‌സ്പ്രസ് കടന്നുവരികയായിരുന്നു.

ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. നാലുപേരും കരാർ അടിസ്ഥാനത്തില്‍ റെയില്‍വേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു.

ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി. അതേസമയം, കഴിഞ്ഞ ദിവസം തൃശൂരില്‍ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ (25) ആണ് മരിച്ചത്. വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരില്‍ ലോജിസ്റ്റിക്സ് പഠിക്കുന്ന ഹസൈൻ രാത്രികാലങ്ങളില്‍ ഓട്ടോ ഓടിച്ചാണ് ജീവിതം നീക്കിയിരുന്നത്. മരണം ആത്മഹത്യയാണെന്നാണ് നെടുപുഴ പൊലീസ് പറയുന്നത്.