കൊച്ചി – മുനമ്പത്ത് വഖഫ് അധിനിവേശത്തെ തുടർന്ന് കൂടിയിറക്ക് ഭീഷണി നേരിട്ടിരുന്ന 600 ഓളം കുടുംബങ്ങളുടെ പ്രശ്നം വഖഫ് ഭേദഗതി നിയമമായി മാറിയതിനാൽ അധികം വൈകാതെ പരിഹൃതമാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ/പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള നിലവിലുള്ള ഹൈക്കോടതി ഉത്തരവ് പുതിയ നിയമ ഭേദഗതിയുടെ വെളിച്ചത്തിൽ തിരുത്തപ്പെടേണ്ടതുണ്ട്അതിന് ഇപ്പോഴുള്ള സർവ്വെ കമ്മീഷണറുടെ റിപ്പോർട്ടിന് പകരം മുനമ്പം ഭൂപ്രശ്നത്തിൽ . പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട കേന്ദ്ര മന്ത്രി… കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ആവശ്യമായ ഭരണപരവും നിയമപരവുമായ സഹായങ്ങൾ ഉറപ്പു നൽകുകയും ചെയ്തു.
അല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിച്ച് പുതിയ ഉത്തരവ് സംപാദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഹോട്ടൽ ടാജ് വിവാന്റയിൽ വാർത്താ സമ്മേളതത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയം കാലങ്ങളായി സ്വന്തമായിരുന്ന.. സർക്കാരിന് നികുതി നൽകി വീട് വച്ച് താമസിച്ചിരുന്ന ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടേണ്ടിവരുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു ജനതയുടെ വേദനയുടെ വിഷയമാണെന്നും അത് രാഷ്ട്രീയ വത്ക്കരിക്കരുതെന്നും അദ്ദേഹം പ്രതിപക്ഷ പാർട്ടികളെ ഓർമ്മിപ്പിച്ചു. രാഷ്ട്രീയം മറന്ന് നീതിക്കു വേണ്ടി പ്രയന്തിക്കാം.
മുസ്ലിം സമുദായത്തെ വോട്ടുബാങ്കായി കാണുന്ന കോൺഗ്രസ്സ്/ കമ്മ്യൂണിസ്റ്റ് വോട്ടു ബാങ്ക് രാഷ്ട്രീയം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ സഹായിക്കൂമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തിൽ ഏറ്റവുമധികം വഖഫ് ഭൂമിയുള്ള രാജ്യമാണ് ഭാരതം. 1955 ലെ വഖഫ് നിയമം മുതൽ 2013 ലെ ഭേദഗതി വരെ അനിയന്ത്രിതമായ അധികാരമാണ് വഖഫ് ബോർഡിന് നൽകിയത്.
ഏത് ഭൂമിയിലും വഖഫിന് അവകാശമുന്നയിക്കാനും വഖഫ് ട്രിബ്യൂണൽ തീരുമാനം ഉന്നത കോടതികളിൽ പോലും ചോദ്യം ചെയ്യാൻ കഴിയാത്തതുമായ തെറ്റായ വകുപ്പുകൾ ശരിയാക്കുന്നതിനാണ് പുതിയ നിയമ ഭേദഗതിയിലൂടെ മോദി സർക്കാർ ശ്രമിച്ചത്. ഇത് ഹിന്ദു/ ക്രിസ്ത്യൻ സമുദായങ്ങൾക്ക് മാത്രമല്ല, സാധാരണക്കാരായ ആയിരകണക്കിന് മുസ്ലീങ്ങൾക്കു കൂടി ഉപയോഗപ്രദമാണ്.
ഏത് ഭൂമിയും വഖഫാണെന്ന് പ്രഖ്യാപിക്കുവാനോ ഉപയോഗിച്ചതിനുമേൽ അധികാരം സ്ഥാപിക്കാനോ ഇനി വഖഫിന് കഴിയില്ല.
കൃത്യമായ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതും തർക്കങ്ങൾ ഉണ്ടായാൽ ജില്ലാ കളക്ടറുടെ പരിശോധനക്ക് വിധേയമാക്കേണ്ടതും വഖഫ് ട്രിബ്യൂണൽ തീരുമാനത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ സുതാര്യവും ജനാധിപത്യപരവുമായ മാറ്റങ്ങളാണ് മോദി സർക്കാർ ഭേദഗതിയിലൂടെ സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയം പോലെ മറ്റൊരു വിഷയം ഭാവിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
വാർത്താ സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറിസ് വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ , ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ , ദേശീയ നിർവ്വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് , സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, നേതാക്കളായ ജിജി ജോസഫ് , ഷോൺ ജോർജ് അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു.