ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാമെന്ന് കർണാടക ഹൈകോടതി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്സാലോജിക് കർണാടക ഹൈകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു. കേന്ദ്രസർക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹരജി. കമ്ബനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കർണാടകയില്‍ ഹരജി നല്‍കിയത്. ആരോപണമുയർന്നതിനു ശേഷം ആദ്യമായാണ് എക്സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്.
ആരോപണവുമായി ബന്ധപ്പെട്ട് ഉടൻ നോട്ടീസ് നല്‍കി വീണ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നല്‍കിയേക്കും. ഇതുമുന്നില്‍ കണ്ടാണ് അന്വേഷണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹരജി നല്‍കിയത്.
എക്സാലോജിക്, സി.എം.ആർ.എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി, സി.എം.ആർ.എല്‍ എന്നിവക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്ബനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐ.ടി, മാനേജ്മെന്റ് സേവനങ്ങളുടെ പ്രതിഫലമായാണെന്നാണ് സി.എം.ആർ.എല്‍ രജിസ്ട്രാർ ഓഫ് കമ്ബനീസില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഒരു സേവനവും ലഭ്യമാകാതെതന്നെ എക്സാലോജിക്കിന് സി.എം.ആർ.എല്‍ തുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തല്‍.