റെയ്ഡിനെതിരേ വി.ഡി.സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.

തിരുവനന്തപുരം: പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അർധരാത്രിയില്‍ പോലീസ് നടത്തിയ റെയ്ഡിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം പോലീസിനെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്. അർധരാത്രിയില്‍ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുൻ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യContinue Reading

plusser coocker blast

മലപ്പുറം: പോത്ത് കല്ലില്‍ പ്രഷർ കുക്കർ പൊട്ടിതെറിച്ച്‌ അപകടം. ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിലാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റിContinue Reading

സി ബി ഐ ചമഞ്ഞ് കോടികൾ തട്ടിയ ആൾ പോലീസ് പിടിയിൽ

കണ്ണൂർ : വാട്സ് ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദഷീർ ഖാനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലിന്‌അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായപരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച്‌ പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ കുടിശികഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് പരാതിക്കാരിയെ വാട്സ് ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞുContinue Reading

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മുവാറ്റുപുഴ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ: വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിൽ ഉള്ള ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് പണം കൈമാറ്റം നടന്നിട്ടുള്ളത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാലുലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപ പ്രതി വാങ്ങി. കൂടാതെ ഇയാളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും സിംഗപ്പൂർ ജോലി വാഗ്ദാനം ചെയ്ത്Continue Reading

മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍

ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച്‌ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടൻ (33) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30ന് വവ്വാക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നല്‍കി ഒരു പവൻ മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെContinue Reading

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും

കൊച്ചി: സംസ്ഥാനത്ത് ഒളിമ്ബിക്‌സ് മാതൃകയില്‍ ഇത്തവണ ആരംഭിക്കുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും. ഇന്ന് മുതല്‍ 11 വരെയാണു മേള. പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം നാലിന് മേളയുടെ അംബാസഡറും മുന്‍ ഇന്ത്യൻ ഹോക്കി താരവുമായ ഒളിമ്ബ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപശിഖയിലേക്ക് അഗ്‌നി പകരുന്നതോടെ മേളയ്ക്ക് തുടക്കമാകും. തുടര്‍ന്ന് മൂവായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലാപരിപാടി അരങ്ങേറും. മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍Continue Reading

കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞു;33 പേർക്ക് പരിക്ക്

മലപ്പുറം: നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞു 33 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ മലപ്പുറം തലപ്പാറയില്‍ ഉണ്ടായ അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് അന്പതോളം പേർ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു.നാട്ടുകാരും മറ്റു വാഹനങ്ങളില്‍ വന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.Continue Reading

ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും:സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍Continue Reading

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ്സിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധം

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ് (Nccoeee)പന്തളത്ത് നടന്ന പ്രതിഷേധം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് CL ഹീര ചന്രൻ അദ്ധ്യക്ഷത വഹിച്ചു പെൻഷൻ നേതാവ് S ശ്യാം സുന്ദർ സ്വാഗതം ആശംസിച്ചു KSEBWA അടൂർ ഡിവിഷൻ പ്രസിഡൻ്റ് PH സുധീർ ഉത്ഘാടനം ചെയ്തു തൊഴിലാളിവിരുദ്ധ നടപടി തുടർന്നാൽ സമരം ശക്തമാക്കുമെന്നും തുടർപ്രക്ഷോപമെന്നനിലയിൽ നവംബർ 29ന് പ്രക്ഷോപ സമരവുമായി മുന്നോട്ടു പോകുമെന്നുംKSEBയിലെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ്Continue Reading

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ''കേരള പ്പിറവി ചരിത്രവും സത്യവും ''എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി

പന്തളം ഃ മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ”കേരള പ്പിറവി ചരിത്രവും സത്യവും ”എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി .പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വായന ശാല പ്രസിഡണ്ട് ഡോഃ ടി വി മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ലെെബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിൽ അംഗം ടി എൻ കൃഷ്ണപിള്ള വിഷയം അവതരിപ്പിച്ചു .ലെെബ്രറി കൗൺസിൽ പന്തളം മേഖല കൺവീനർ കെ ഡിContinue Reading