കാലവര്‍ഷക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം. ബി. രാജേഷ്.

 തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരും കളക്ടര്‍മാരും ഉള്‍പ്പെടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടിയിണക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. അനിവാര്യമായ സാഹചര്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങളെContinue Reading

കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യൂട്യൂബറെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.

കൊച്ചി: കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് മുനമ്പം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കാഴ്ച വൈകല്യമുള്ള പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം സ്ഥാപിക്കുകയും, പിന്നീട് പാട്ടു ചിത്രികരിക്കാനായി ചെറായിയിൽ എത്തിക്കുകയുമായിരുന്നു. കൂടെവന്ന അമ്മയും, സഹോദരനും സമീപത്ത് നിന്നും മാറിയ സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. തുടർന്നാണ് പെൺകുട്ടിയുടെ പരാതി പ്രകാരം ജീമോനെ അറസ്റ്റ് ചെയ്തത്.Continue Reading

സംസ്ഥാനത്ത് വെള്ളിയാഴ്ച പനിബാധിച്ച്‌ ആറുപേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച പനിബാധിച്ച്‌ ആറുപേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ എലിപ്പനി ബാധിച്ചും ഒരാള്‍ എച്ച്‌1 എന്‍1 ബാധിച്ചുമാണ് മരിച്ചത്. നാലുപേര്‍ മരിച്ചത് ഡെങ്കിപ്പനി മൂലമെന്നും സംശയിക്കുന്നു. വെള്ളിയാഴ്ച 11,418 പേരാണ് പനി പിടിപെട്ടു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണു പനി ബാധിതര്‍ കൂടുതല്‍. 127 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍. 11 പേര്‍ക്കു എലിപ്പനിയുംContinue Reading

സ്ത്രീകളുടെ വികസനമല്ല സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ

സ്ത്രീകളുടെ വികസനമല്ല സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.രാജ്യപുരോഗതിക്ക് ആവശ്യം സ്ത്രീകളുടെ പുരോഗതി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സ്വയം പര്യാപ്തരായാല്‍ മാത്രമേ രാജ്യം ആത്മനിര്‍ബര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കൂ. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എല്ലാം തന്നെ സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ടാണ്. രാജ്യത്തിന്റെ ഈ ലക്ഷ്യം കൈവരിക്കാൻ തുണ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍Continue Reading

പുതൂ​രിലെ പള്ളിവിലക്കിനെതിരെ ‘അനക്ക്​ എന്തിന്‍റെ കേടാ’ എന്ന ചിത്രത്തിന്റെ സംവിധായകൻ;ആ അനീതിക്കെതിരെയാണ്​ തങ്ങളുടെ സിനിമയെന്ന കുറിപ്പ്​ വൈറൽ ആകുന്നു.

ചങ്ങനാശേരി പുതൂർ ജമാഅത്തിൽ ബാർബർ സമുദായക്കാർക്ക്​ പൊതുയോഗത്തിൽപ​ങ്കെടുക്കുന്നതൽ വിലക്ക്​ ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച്​ സംവിധായകൻ ഷമീർ ഭരതന്നുർ. തങ്ങളുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന സിനിമ ‘അനക്ക്​ എന്തിന്‍റെ കേടാ’ യുടെ പ്രമേയം ഇതാണെന്നും അദ്ദേഹം ഫെയ്സ്​​ ബുക്ക്​ പോസ്​റ്റിൽ പറയുന്നു. സിനിമയിലെ ഒരു രംഗവും ഒപ്പം ​ ചേ ർത്തിട്ടുണ്ട്​. ഫെയ്സ്​​ ബുക്ക്​ പോസ്​റ്റ്​ ​ ഇങ്ങനെ:ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം, ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്തContinue Reading

കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും

തിരക്കഥ മുതൽ റിലീസ് വരെ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ലോക റെക്കോർഡ് നേട്ടത്തിനർഹമായ ” എന്ന് സാക്ഷാൽ ദൈവം” എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കേറ്റുകളുടെ വിതരണം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ , ചലച്ചിത്രContinue Reading

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ അപേക്ഷകൾ സ്വീകരിക്കും.

തിരുവനന്തപുരം ജില്ലയിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ടി.ഐ)- കളിലേക്ക് 2023-2025 അധ്യയന വർഷത്തേക്ക് ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിന് സ്വാശ്രയ ടി.ടി.ഐ കളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ആണ്. അഡ്മിഷൻ സംബന്ധമായ  വിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും. വിദ്യാർഥികളെ സഹായിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ അന്വേഷണ വിഭാഗത്തിൽ ഹെല്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.Continue Reading

മഹാരാജാസ് കോളേജിൽ അഡ്മിനിസ്ട്രേറ്റർ കരാർ നിയമനം ഇന്റർവ്യൂ 14-ന്

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ നിയമിക്കുന്നതിന്  ജൂലൈ 14-ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം/കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം സോഫ്റ്റ്വെയർ, ഹാര്‍ഡ് വെയര്‍ ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.Continue Reading

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 11.30 ഓടേയാണ് ഡാമില്‍ നിന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുടങ്ങിയത്.Continue Reading

കലിതുള്ളി കടല്‍ ; ദുരിതത്തിലും പട്ടിണിയിലും തീരവാസികള്‍

ആറാട്ടുപുഴ: കലിയടങ്ങാത്ത കടലിന് മുന്നില്‍ ദുരിതത്തിലായി തീരവാസികള്‍. കിടപ്പാടം കടല്‍ വിഴുങ്ങുമോയെന്ന ഭീതി തീരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. കടലില്‍ പോകാൻ കഴിയാതായതോടെ മത്സ്യത്തൊഴിലാളികള്‍ ദിവസങ്ങളായി പട്ടിണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ വ്യാഴാഴ്ചയും ശക്തമായ കടലാക്രമണമുണ്ടായി. തീരസംരക്ഷണ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കാര്‍ത്തിക ജങ്ഷന് തെക്ക് ഭാഗത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെരുമ്ബള്ളിയിലും എം.ഇ.എസ് ജങ്ഷനിലും വലിയഴീക്കല്‍ -തോട്ടപ്പളളി തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന്Continue Reading