ഏറെ കോളിളക്കം സൃഷ്ടിച്ച തെക്കെ മങ്കുഴി മാനഭംഗ കേസിലെ പ്രതിയെ വെറുതെ വിട്ടു.

പഞ്ചായത്ത് അംഗത്തിൻ്റെ പിതാവ് വീട്ടമ്മയെ മാനഭംഗം ചെയ്തു എന്ന പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തെക്കെ മങ്കുഴി മാനഭംഗ കേസിലെ പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന പൂവള്ളിൽ അരവിന്ദാക്ഷൻ്റെ പിതാവ് ചെല്ലപ്പനെയാണ് കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി വെറുതെ വിട്ടത്. 2016 ലെ ഗാന്ധി ജയന്തി ദിനത്തിൽ, രാഷ്ട്രീയ വിരോധം കാരണം സമീപ വാസിയുടെ വീട്ടിൽ കടന്നു കയറി പ്രതിContinue Reading

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്റ്ററുടെ കാലാവധി നീട്ടിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. കാലാവധി രണ്ടാമതും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇ.ഡിക്ക് പുതിയ തലവനെ കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2018 നവംബറിലാണ് മിശ്രയെ രണ്ടുവര്‍ഷത്തേക്ക് ഇ.ഡി. ഡയറക്ടറായി നിയമിച്ചത്. 2020 മേയില്‍Continue Reading

ചെട്ടികുളങ്ങരയിൽ 28 വര്ഷം മുൻപ് നടന്ന കൊലപാതകത്തിലെ പ്രതിയെ പോലീസ് പിടികൂടി

ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 28 വർഷത്തിന് ശേഷം മാവേലിക്കര പോലീസ് പിടികൂടി. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ശ്രീകുമാർ(ചിങ്കു-51)ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത്‌ വീരാറ്റി തറയിൽ (ശ്രീശൈലം ) എന്ന വിലാസത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്,ജയചന്ദ്രൻContinue Reading

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈൻ ആയി നടത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈൻ ആയി നടത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഓണ്‍ലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ഈ വര്‍ഷം തന്നെ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്ബാനൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം മന്ത്രിContinue Reading

മൂന്നുദിവസമായി തുടരുന്ന പേമാരിയില്‍ വലഞ്ഞു ഉത്തരേന്ത്യ:മരണം 28

ന്യൂഡല്‍ഹി: മൂന്നുദിവസമായി തുടരുന്ന പേമാരിയില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. ഒൻപത് സംസ്ഥാനങ്ങളില്‍ കനത്ത നാശംവിതച്ച്‌ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി. ഇതുവരെ 28പേര്‍ മരിച്ചു. നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മിന്നല്‍പ്രളയവുമുണ്ടായി. പലയിടങ്ങളിലും നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. നിരവധി വിനോദ സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണസേനയെ വിന്യസിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ജമ്മുകാശ്‌മീര്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്Continue Reading

കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

എറണാകുളം:കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയുടെ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാൻ ആവില്ലെന്നും, ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരത്തേക്ക് എത്താൻ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും, തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യമാകും എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുContinue Reading

മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ വിട്ടുകൊടുക്കണമെന്ന് കോടതി

എറണാകുളം: മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിന്റെ എഡിറ്റര്‍ ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവര്‍ത്തകൻ ജി.വിശാഖൻറെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിക്കെതിരെ ഹൈക്കോടതി.പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്ക്രി,മിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ. അദ്ദേഹത്തിൻറെ ഫോണ്‍ ഉടൻ വിട്ടുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ കഴിയും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിൻറെ നാലാം തൂണാണ്. നടപടികള്‍Continue Reading

തൃശ്ശൂരിലെ കുന്നംകുളത്ത് മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.

തൃശൂര്‍: തൃശ്ശൂരിലെ കുന്നംകുളത്ത് മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. അണ്ടത്തോട് സ്വദേശി അൻവര്‍, ഇയാല്‍ സ്വദേശി രബിലേഷ് തുടങ്ങുയവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡില്‍ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര പോലീസ് പിടികൂടിയത്. ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, മഞ്ചേരിയില്‍ യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം രൂപ തട്ടിയത്Continue Reading

അടൂർ ഗവ.ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു

അടൂർ ഗവ.ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു.വെളുപ്പിനെ മൂന്നരയോടെ ആയിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവ സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഫാർമസി യുടെ അലൂമിനിയം ഡോർ ലോക്ക് ഷിയേഴ്സ് ഉപയോഗിച് കട്ട് ചെയ്ത് അകത്തു കയറി.വെള്ളം ഒഴിച് തീ കെടുത്തി. ഒരു ഫ്രിഡ്ജ് അതിൽ ഉണ്ടായിരുന്ന മരുന്നുകളുംപൂർണ്ണമായ കത്തിനശിച്ചിരുന്നു. ഫ്രിഡ്ജിന്റെ സമീപത്തുണ്ടായിരുന്ന പ്രിന്ററുംContinue Reading

വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം. മുൻ ലോക്കല്‍ കമ്മിറ്റിയംഗത്തെ സഹ.ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ആര്യനാട്: വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം. മുൻ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്നയാളെ ബാങ്കില്‍നിന്ന് സസ്പെൻഡ് ചെയ്തു. ആര്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരൻ ഷാജിക്കെതിരേയാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നടപടിയെടുത്തത്. മുൻപ് ബാങ്കില്‍ നടന്ന സാമ്ബത്തിക തിരിമറിക്കേസില്‍ മതിയായ രേഖകളില്ലാതെ വായ്പ നല്‍കിയ സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ. ഏരിയാ ട്രഷറര്‍കൂടിയായ ഷാജിക്കെതിരേ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് പാര്‍ട്ടി കമ്മിഷൻ നല്‍കുന്നതിനു മുൻപാണ് ഇയാള്‍ പുതിയContinue Reading