നെല്ല് സംഭരണം: ബാങ്കിംഗ് കൺസോർഷ്യവുമായി 400 കോടി രൂപ ലഭ്യമാക്കാൻ ധാരണയായി

2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിരുന്നു. മെയ് 15 വരെ പി.ആർ.എസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപContinue Reading

കേരളത്തില്‍ ഇന്നലെ പനി ബാധിച്ച്‌ ആറ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ പനി ബാധിച്ച്‌ ആറ് പേര്‍ മരിച്ചു. 150 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 412 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 71 പേര്‍ക്ക് ചിക്കൻപോക്സ്, ഏഴ് പേര്‍ക്ക് എച് വണ്‍ എൻ വണും സ്ഥിരീകരിച്ചു. അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം മലേറിയ ബാധിച്ച്‌ ഒരു മരണം സ്ഥിരീകരിച്ചു. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെContinue Reading

4 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി

മലപ്പുറം: 4 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി രാജുവിനൊപ്പം പോയെന്ന് പറഞ്ഞ് ഭര്‍ത്താവ് റഹീമാണ് പോലീസിനെ സമീപിച്ചത്. ബിഹാര്‍ സ്വദേശി ആണിയാള്‍. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. റഹീം മാര്‍ബിള്‍ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരനാണ്. ഇരുവരുടെയും ഫോണുകളും സ്വിച്ച്‌ ഓഫാണെന്ന് പൊലീസ്Continue Reading

ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ യുവമോർച്ചയുടെ ചൂട്ട് കത്തിച്ച് പ്രതിഷേധം

ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ ഹൈമാസ്ക് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ബസ്റ്റാന്റിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.യുവമോർച്ച ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മാടത്തിങ്കൽ ഉത്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ രനുദ് എം ആർ അധ്യക്ഷത വഹിച്ച സമരത്തിന് യുവമോർച്ച ജില്ലാ സെക്രട്ടറി കെ രാഹുൽ, സ്വരൂപ്‌ വി ആർ,വിനു മോഹൻ, ബൈജു കൃഷ്ണദാസ് എന്നിവർ സംസാരിച്ചുContinue Reading

പൊലീസുദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: പൊലീസുദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സജീഷിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് സുജീഷ്. സുജീഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്Continue Reading

ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ രാവിലെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. 

ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ രാവിലെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാണ്. മൃതദേഹത്തിന്‍റെ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയ നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. വെള്ളത്തില്‍ കിടന്നതിനാല്‍Continue Reading

കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച അമ്മയും കാമുകനും അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച അമ്മയും കാമുകനും അറസ്റ്റില്‍. പെരുമ്ബിലാവ് മുളങ്ങത്ത് വീട്ടില്‍ ഹഫ്സ(38), കാമുകൻ കപ്പൂര്‍ പള്ളങ്ങാട്ട്ചിറ ചെമ്ബലക്കര മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹഫ്സയുടെ കുട്ടികളെ ഇരുവരും ചേര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ടും മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചുമാണ് മര്‍ദിച്ചത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നുContinue Reading

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. കോഴഞ്ചേരി സ്വദേശികളായ നവിൻ ജോണ്‍ മാത്യു, ജയേഷ്, പാലക്കാടുകാരനായ ജിജോ സാജു എന്നിവരെയാണ് ആറന്മുള പോലീസ് പിടികൂടിയത്. 1.65 ഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും കടത്തവേയാണ് പ്രതികള്‍ പിടിയിലായത്.Continue Reading

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യും :കെ സുരേന്ദ്രൻ

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വച്ച തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീധരനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വികസനമാണ് പരമപ്രധാനമെന്നും അതു യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. അതിവേഗ ബദല്‍ റെയില്‍പാതയെ പറ്റിയുള്ള കാര്യങ്ങള്‍ ശ്രീധരനോട് സംസാരിച്ചു. വേഗത വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിന്‍റെ സാഹചര്യത്തില്‍ അധികം ഭൂമി ഏറ്റെടുക്കാതെ,Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മുതല്‍ 14ന് വൈകീട്ട് 4 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ല്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്ന്Continue Reading