ഒഴിവുള്ള സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.റ്റി) 2022 കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ പുതിയതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം.  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഹോം പേജിൽ ലോഗിൻ ചെയ്ത് കോഴ്സ്/കോളജ് ഓപ്ഷനുകൾ ജൂലൈ 24 നകം നൽകണം. കൂടുതൽ വിവരങ്ങൾക്കു 0471 2560363, 364 എന്നീ നമ്പറുകളിൽContinue Reading

രണ്ടാഴ്ചയ്ക്കുള്ളിൽ നെല്ലുവില വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നെല്ലു സംഭരണവും തുക വിതരണവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ നെല്ല് സംഭരിച്ച് കർഷകർക്ക് കൃത്യമായി പണം നൽകണം. പാലക്കാട് ജില്ലയിലെ കർഷകർക്കാണ് ഏറ്റവും കൂടതൽ തുക നൽകാനുള്ളത്. Continue Reading

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങ‍ള്‍ ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന്‌ പ്രഖ്യാപിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പകല്‍ മൂന്നിന്‌ പിആര്‍ ചേംബറില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. ഇത്തവണ 156 സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായെന്നാണ്‌ സൂചന. കുട്ടികളുടെ വിഭാഗത്തില്‍ എട്ടുചിത്രങ്ങളും മത്സരിച്ചു. ബംഗാളി സംവിധായകനുംContinue Reading

വ്യാപാര സ്ഥാപനങ്ങളില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

ആലപ്പുഴ: വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ആര്യാട്, റോഡ് മുക്ക്, എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, പഴം പച്ചക്കറി കട എന്നിവിടങ്ങളിലാണ് കളക്ടര്‍ പരിശോധന നടത്തിയത്. ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ കൂടുതല്‍Continue Reading

ബിഡിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം: ബിഡിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആസിഫ് അന്‍സാരി (23) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകനാണ് ആസിഫ്.Continue Reading

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തി.

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്ബില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം പതിനാലാം തീയതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുംContinue Reading

അതുംമ്പുംകുളത്ത് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോന്നി:അതുമ്പുംകുളം വരിക്കാഞ്ഞിലിലിയിൽ രാത്രി എത്തി ആടിനെ കടിച്ച് കൊന്ന് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി . കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടയിൽ വരിക്കാഞ്ഞിലിയ്ക്ക് സമീപത്തായി ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനാലാം തീയതി പുലർച്ചയോടെയാണ് വരിക്കാഞ്ഞിലിയിൽ അനിലിന്റെ വീട്ടിലെ ആടിനെ കടുവ പിടിക്കുന്നത്. വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് കടുവ ആടിനെ ഉപേക്ഷിച്ച് കടന്നെങ്കിലും നാട്ടുകാർ ഭീതിയിലായിരുന്നു. കടുവയെ പിടിക്കാൻ കൂടടക്കംContinue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ടു യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകല്‍ റോഡിലൂടെ നഗ്നരായി നടത്തിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. മണിപ്പൂരില്‍ ഇത് സര്‍ക്കാര്‍ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു.Continue Reading

അപ്പക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്നുണ്ട്.അത് ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഉള്ള ഒരു ഫര്‍മസിയില്‍ ആണ് ഉള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബാംഗ്ലൂരില്‍ ലഭിക്കണം' ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഫോണ്‍ കോള്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേര്‍പാടിന്റെ ദുഃഖത്തിലാണ് കേരളക്കര. ഉമ്മൻ ചാണ്ടി യെ കുറിച്ചുള്ള ഓർമ്മകൾ പലരും പങ്കുവെക്കുന്നുണ്ട്.അതിൽ നടൻ മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നു. കുറിപ്പിന്റെ പൂർണ രൂപം: മാർച്ച്‌ മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ. ” അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും ടോപ് ആയിട്ടുള്ളContinue Reading

സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു

മംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചില്‍ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീര്‍ നഡഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവര്‍ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീര്‍. കുളിക്കുംമുമ്ബേ കരയോട് ചേര്‍ന്ന് പാറപ്പുറത്ത് കയറി മൂവരുടെയും സെല്‍ഫി എടുക്കുന്നതിനിടെ പീര്‍ തെന്നി കടലിലേക്ക് വീഴുകയായിരുന്നു. ശക്തമായ തിരയില്‍ കാണാതായ യുവാവിനായി പൊലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവര്‍ത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തല്‍ വിദഗ്ധൻ ദിനേശ്Continue Reading