തിരക്കേറിയ നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു

അനീഷ്‌ ചുനക്കര മാവേലിക്കര: കൊല്ലം-തേനി നാഷണൽ ഹൈവേ 183 നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന പൊതുജനാവശ്യം ശക്തമാകുന്നു. നിലവിലുള്ള റോഡിന്റെ വീതികുറവും, പലഭാഗത്തേയും അപകടവളവും മൂലം വാഹനഗതാഗതം മിക്കപ്പോഴും തടസ്സപ്പെടുകയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ നിലവിലുള്ള രണ്ടുവരിപ്പാതക്ക് വശങ്ങളിൽ മുഴുവനായും നടപ്പാതയോ, ഓടയോ ഇല്ലാത്തതും ക്ലേശങ്ങൾ സൃഷ്ടിക്കുന്നു. നിലവിൽ ഈ റോഡിൽ മാവേലിക്കര വെട്ടിയാർ പാറകുളങ്ങര വലിയവളവിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ആളുകളാണ് പരിക്കേറ്റിട്ടുള്ളത്. ഒപ്പം അനേകം വാഹനങ്ങൾ തകരുകയുംContinue Reading

കായംകുളത്ത് കൊലപാതകം ആര്‍എസ്‌എസിന്‍റെ അക്കൗണ്ടിലിടാനുള്ള എം.വി. ഗോവിന്ദന്‍റെ നീക്കം കേസ് അട്ടിമറിക്കാൻ: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കായംകുളത്ത് ലഹരി മാഫിയ, ക്വട്ടേഷൻ സംഘം നടത്തിയ കൊലപാതകം ആര്‍എസ്‌എസിന്‍റെ അക്കൗണ്ടിലിടാനുള്ള എം.വി. ഗോവിന്ദന്‍റെ നീക്കം കേസ് അട്ടിമറിക്കാൻ ഉദ്ദേശിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലഹരി മാഫിയയുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും സിപിഎമ്മിന്‍റെ ഉള്‍പ്പെടെ നേതാക്കളും സമ്മതിക്കുമ്ബോള്‍ ആര്‍എസ്‌എസ് ആണ് ഉത്തരവാദിയെന്ന് സിപിഎം സെക്രട്ടറി പറയുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ്. കൊലക്കേസ് പോലീസ് അന്വേഷിക്കേണ്ടതില്ല, പ്രതികളെ തങ്ങള്‍ തന്നുകൊള്ളാം എന്നാണ് ഗോവിന്ദൻ പറയുന്നത്. ലഹരി-ക്വട്ടേഷൻContinue Reading

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കരുത്:ഹൈക്കോടതി

കൊച്ചി: റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആളുകള്‍ രണ്ടുവട്ടം ആലോചിക്കുമെന്നും പരിക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദു:സ്ഥിതിയുണ്ടാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോട്ടയം അതിരമ്ബുഴ സ്വദേശിയായ അലക്സാണ്ടര്‍ കുര്യന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ കോട്ടയം എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരേ അമ്മയും ഭാര്യയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സോഫി തോമസാണ് ഈ മുന്നറിയിപ്പു നല്‍കിയത്. 2010 മാര്‍ച്ച്‌ അഞ്ചിന് കടുത്തുരുത്തിക്കു സമീപം അലരിയിലാണ് അപകടംContinue Reading

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ജൂലൈ 24ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂലൈ 20 വൈകീട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകൾContinue Reading

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മുന്‍ വര്‍ഷത്തേതുപോലെ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മുന്‍ വര്‍ഷത്തേതുപോലെ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച്‌ മാസത്തിലെ ഒന്നാംവര്‍ഷ പരീക്ഷകള്‍ക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാം വര്‍ഷക്കാരായ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ പരീക്ഷ എഴുതുമ്ബോള്‍ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാര്‍ഥികളുടെContinue Reading

40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ്; ഉത്തരവിറക്കി

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച്‌ ഉത്തരവിറക്കി. മന്ത്രി ആൻറണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നു. സ്വകാര്യ ബസുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവുണ്ടായിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.Continue Reading

50 ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ കേടായ മത്സ്യം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ 50 ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ പിടികൂടിയത് കേടായ 5549 കിലോ മത്സ്യം. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഓപറേഷൻ മത്സ്യ എന്ന പേരില്‍ 5516 പരിശോധനകളാണ് നടത്തിയത്. എല്ലാ ജില്ലകളിലും സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചായിരുന്നു പരിശോധന. 1397 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ 603 എണ്ണം പിഴ നോട്ടീസുകളാണ്. തിരുത്തല്‍ ആവശ്യപ്പെട്ടുള്ള റെക്ടിഫിക്കേഷന്‍ നോട്ടീസാണ് ശേഷിക്കുന്ന 794 എണ്ണം. 29.05 ലക്ഷം രൂപ പിഴയായിContinue Reading

ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ ഗതാഗത തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി പോലീസുകാരുടെ മുഴുവൻ സമയ സേവനം വേണമെന്ന് പൊതുജന ആവശ്യം ശക്തം

അനീഷ്‌ ചുനക്കര ചുനക്കര: ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി മുഴുവൻ സമയ സേവനവുമായി പോലീസുകാർ രംഗത്തെത്തണമെന്ന് പൊതുജനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ചുനക്കര സ്കൂൾ, എൻഎസ്എസ് യുപി സ്കൂൾ, ചെറുപുഷ്പ സ്കൂൾ, ചുനക്കര ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന ഈ ഒരു ഭാഗത്ത് വാഹനങ്ങളുടെയും, യാത്രക്കാരുടെയും തിരക്കുകൾ മൂലം പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ സ്കൂൾ കുട്ടികൾ വരികയും പോകുകയും ചെയ്യുന്ന രാവിലെയുംContinue Reading

ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എയും സിനിമ-സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിര്‍വഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മകള്‍ ചേര്‍ത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു.Continue Reading

വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദേശം

വയനാട് മെഡിക്കൽ കോളജിൽ അടുത്ത അധ്യായന വർഷം എം.ബി.ബി.എസ്. ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നാഷണൽ മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കണം.  100 എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകിയിരുന്നു. കേരള ആരോഗ്യ സർവകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്മിഷൻ നടത്താനായി ആദ്യ വർഷ ക്ലാസുകൾക്കുള്ള സൗകര്യങ്ങളൊരുക്കി എൻ.എം.സി.യുടെ അനുമതി ലഭ്യമാക്കുന്നതിനുള്ളContinue Reading