സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധിContinue Reading

മണിപ്പൂര്‍ വിഷയത്തിൽ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു.

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. രാജ്യസഭയില്‍ പ്രതിഷേധിച്ച ആംആദ്‌മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ വര്‍ഷകാല സമ്മേളനത്തിലെ ബാക്കിയുള്ള ദിവസങ്ങളിലേക്ക് സസ്‌പെൻഡ് ചെയ്‌തു. രാവിലെ സമ്മേളനം തുടങ്ങും മുൻപ്, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന് വെളിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ മുന്നണിയുടെ പേരിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ‘ഇന്ത്യ ഫോര്‍ മണിപ്പൂര്‍’ എന്ന പ്ളക്കാര്‍ഡുമേന്തിയായിരുന്നുContinue Reading

മങ്ങാരം ഗവഃ യു.പി.സ്കൂളിൽ വായന മാസാചരണത്തിൻെറ സമാപനവും ''ഞങ്ങൾ വായനയുടെ ലോകത്തേക്ക്'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.

പന്തളം ഃ മങ്ങാരം ഗവഃ യു.പി.സ്കൂളിൽ വായന മാസാചരണത്തിൻെറ സമാപനവും ”ഞങ്ങൾ വായനയുടെ ലോകത്തേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി.പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു.റഹ്മത്ത് നവാസ് അദ്ധ്യക്ഷത വഹിച്ചു . എഴുത്ത്കാരി പ്രിയത ഭരതൻ വായന മാസാചരണ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു .സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.എച്ച് .ഷിജു ,സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,സ്കൂൾ ലീഡർ ഭഗത് ലാൽ,വിദ്യാർത്ഥികളായ മുഹമ്മദ്Continue Reading

മലയാളി സൈനികന്‍ പഞ്ചാബിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

തിങ്കളാഴ്ചയുണ്ടായ ദാരുണമായ അപകടത്തില്‍ വയനാട് മാനന്തവാടി സ്വദേശിയായ സൈനികൻ പഞ്ചാബിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുതിയിടം കണ്ടംവീട്ടില്‍ മൊയ്തുവിന്റെ മകൻ ഹവില്‍ദാര്‍ ജാഫര്‍ അമൻ (39) പഞ്ചാബില്‍ അന്തരിച്ചു. ഇന്ത്യൻ മിലിട്ടറിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ജാഫര്‍ ഞായറാഴ്ച കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ചണ്ഡിഗഡിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ ഉറപ്പാക്കിയെങ്കിലും ഞായറാഴ്ചContinue Reading

അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പ്പോലും ഉമ്മൻ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ

തിരുവനന്തപുരം: തരംതാണ രീതിയില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ ഒരിക്കല്‍പ്പോലും ഉമ്മൻ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. അദ്ദേഹത്തെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞContinue Reading

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന്Continue Reading

ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി അജ്മല്‍ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്. ഉച്ചയ്ക്ക് 1.30 ന് ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിന്നില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് അജ്‍മല്‍ ഷാജി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. സെയില്‍സ്മാനായിContinue Reading

മദ്യപിച്ച്‌ വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍.

തൃശൂര്‍: മദ്യപിച്ച്‌ വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. തൃശൂര്‍ പാലിയേക്കരയില്‍ മദ്യപിച്ച്‌ വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവറാണ് പിടിയിലായ കെ ടി റെനീഷ്. മോട്ടോര്‍ വാഹന വകുപ്പിന്റെ തൃശൂര്‍ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കെ ടി റെനീഷിനെ പിടികൂടിയത്. ലൈറ്റിട്ട് വേഗം കൂട്ടി ഡ്രൈവര്‍ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇയാളുടെ ലൈസൻസ് മോട്ടോര്‍Continue Reading

സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു

കോഴിക്കോട്: താമരശേരി കോരങ്ങാട്ട് സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. വട്ടക്കുരു അബ്ദുല്‍ ജലീലിന്‍റെ മക്കളായ മുഹമ്മദ് ആദി(13), മുഹമ്മദ് ആഷിര്‍(7) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് ശുചിമുറി ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം സംഭവിച്ചത്. ഏറെസമയമായിട്ടും കുട്ടികള്‍ ട്യൂഷന് എത്താതിരുന്നതിനെത്തുടര്‍ന്ന നടത്തിയ തെരച്ചിലിനിടെ, വെള്ളക്കെട്ടിന് സമീപത്ത് നിന്ന് ഇവരുടെ ചെരിപ്പും പുസ്തകവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും പുറത്തെത്തിച്ച്‌ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

പ്ലൈവുഡ് കമ്പനിയിലെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ ലോറി ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

കോതമംഗലം: വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിലെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ മലയാളിയായ ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ ആസ്സാം സ്വദേശികളായ ബഹ്റുൽ ഇസ്ലാം, ജനനത്തുൽ ഹക്ക്, മൂർഷിദുൽ ഇസ്ലാം, അനാറുൾ ഇസ്ലാം, ദിൻ ഇസ്ലാം എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോഡു കയറ്റുന്നതിന് ലോറിയുമായി എത്തിയ മലപ്പുറം പോത്ത്കല്ല് സ്വദേശിയായ നൗഫലിനാണ് മർദ്ദനമേറ്റത്. പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയതിനെ തുടർന്ന്Continue Reading