കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ തുടങ്ങിയ വിദ്യാർത്ഥിനി അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ചു.

മുവാറ്റുപുഴ: കോളേജ് വിട്ടശേഷം വീട്ടിലേക്ക് പോകാൻ തുടങ്ങിയ വിദ്യാർത്ഥിനി അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് മരിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിനിയായ വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം രഘുവിന്റെ മകൾ നമിതയാണ് (20) അപകടത്തിൽ മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോളേജിൽ നിന്നും പുറത്തിറങ്ങിയ നമിതയും, കൂട്ടുകാരിയും കോളേജിനു മുന്നിലെ റോഡ് വളരെ ശ്രദ്ധയോടെ മുറിച്ചുകടക്കാൻ തുടങ്ങുമ്പോഴാണ് അശ്രദ്ധമായും, അമിതവേഗത്തിലും എത്തിയ ബൈക്കുകാരൻ ഇരുവരെയും ഇടിച്ചുContinue Reading

മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചയാളെ പൊലീസ് പിടികൂടി

തൃശ്ശൂര്‍:മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചയാളെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളെ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച്‌ ചോദ്യം ചെയ്യും. എ.സി.പി അടക്കമുളളവരുടെ ചോദ്യം ചെയ്യലിനു ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ആവുകയുളളൂ. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു അധിക്ഷേപം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘കുകുച’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അയ്യങ്കാളിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിന്റെContinue Reading

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭയില്‍ അനുമതി

മണിപ്പുര്‍ കലാപത്തിലെ വീഴ്ചകളുയര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭയില്‍ അനുമതി. മണിപ്പുര്‍ കലാപത്തെക്കുറിച്ച്‌ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിനു കേന്ദ്രം വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് 26 പാര്‍ട്ടികളുടെ സംയുക്ത പ്രതിപക്ഷമായ ‘ഇന്ത്യ’ അവിശ്വാസപ്രമേയം നല്‍കിയത്. പത്തു ദിവസത്തിനകം ലോക്സഭയില്‍ നടക്കുന്ന പ്രമേയചര്‍ച്ചയില്‍ മറുപടി നല്‍കാൻ പ്രധാനമന്ത്രി മോദി ബാധ്യസ്ഥനാകും. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ കോണ്‍ഗ്രസിന്‍റെ ലോക്സഭയിലെ ഉപനേതാവായ ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയത്തിനാണു ലോക്സഭാ സ്പീക്കര്‍Continue Reading

മണിപ്പൂർ വിഷയത്തിൽ കുടുംബശ്രീയെ സംസ്ഥാന സർക്കാർരാഷ്ട്രീയ ആയുധമാക്കുന്നു:എപി അബ്ദുള്ള കുട്ടി

രാഷ്ട്രീയ ലാഭത്തിനായി കുടുംബശ്രീ അംഗങ്ങളെ തെരുവിലിറക്കി കൊണ്ടുള്ള സിപിഎം നീക്കം അപഹാസ്യവും ,ജനാധിപത്യ വിരുദ്ധവും , തൊഴിലാളി വിരുദ്ധവും ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്ന സിപിഎം- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ മഹിളാമോർച്ച ആലപ്പുഴ ജില്ല കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. കേരളത്തിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് കുടുംബശ്രീയും , തൊഴിലുറപ്പും .ഈ രണ്ടു പദ്ധതികൾക്കും ചരിത്രത്തിലെContinue Reading

ഓപ്പറേഷന്‍ സ്റ്റെപ്പിനി:ഡ്രൈവിംഗ് സ്‌കൂളുകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിലും വിജിലന്‍സ് പരിശോധന

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്കുള്ള പ്രധാന കാരണം ഡ്രൈവിംഗ് പരിശീലനത്തിന്റെ ഗുണമേന്മക്കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂളുകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിലും ടെസ്റ്റ് ഗൗണ്ടുകളിലും വിജിലന്‍സ് ഒരേ സമയം പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും ഡ്രൈവിംഗ് സ്‌കൂളുകാര്‍ വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതുകൊണ്ടാണ്Continue Reading

പത്തനംതിട്ടയില്‍ ഒരു വീട്ടില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പൊലീസ് നൂറു കിലോയില്‍ അധികം കഞ്ചാവ് പിടികൂടി. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് പിടിയിലായത്. വീട് വാടകയ്‌ക്കെടുത്താണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട പൊലീസ്, ഡാന്‍സാഫ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഇത്രയധികം കഞ്ചാവ് എത്തിച്ചതിനു പിന്നില്‍ വന്‍ ശൃംഖല തന്നെ പിടികൂടിയവര്‍ക്കു പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.Continue Reading

കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത് ചുനക്കര പഞ്ചായത്തിനെ പച്ചപ്പണിയിച്ച് ശിവദാസൻ പിള്ളയെന്ന കർഷകൻ

അനീഷ്‌ ചുനക്കര മാവേലിക്കര: കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത് ചുനക്കര പഞ്ചായത്തിനെ പച്ചപ്പണിയിക്കുകയാണ് പതിനഞ്ചാം വാർഡിലെ ശിവദാസൻ പിള്ള എന്ന കർഷകൻ. പതിറ്റാണ്ടുകളായി കൃഷിയിലൂടെ മാത്രം ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ശിവദാസൻപിള്ള പഞ്ചായത്തിലെ തന്നെ മികച്ച കർഷകനാണ്. സ്വന്തമായുള്ള ഒന്നര ഏക്കർ പുരയിടവും പാട്ടത്തിന് എടുത്ത അഞ്ചേക്കർ പുരയിടവും, അഞ്ചേക്കർ നിലവും പൂർണ്ണമായും വിവിധ കാർഷിക വിളകൾ കൃഷി ചെയ്തിരിക്കുകയാണ്. നെല്ല്, എള്ള്, കുരുമുളക്, വെറ്റില, കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ, ഡ്രാഗൺ ഫ്രൂട്ട്,Continue Reading

കാർഷിക മേഖല കാർബൺ മുക്തമാകണം : മന്ത്രി പി പ്രസാദ്

കാർബൺ മുക്ത കൃഷിയിടങ്ങൾക്കായി പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കാർഷിക മേഖലയിൽ വ്യാപകമാക്കണമെന്ന്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക മേഖലയിൽ എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ് സെന്ററും കാർഷിക വികസന , കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാവ്യതിയാനവും ആഗോള താപനവും കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. പരമ്പരാഗത കാർഷിക കലണ്ടറുകൾ പിൻതുടരുന്നതിനു പകരംContinue Reading

മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.   മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ്Continue Reading

തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു.

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് വിവരം.നവംബര്‍ 26 നാണ് മത്സരം നടക്കുന്നത്. വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും. അഞ്ചുമത്സരങ്ങളാണ് പരമ്ബരയിലുള്ളത്. 2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ബി.സി.സി.ഐ. പുറത്തുവിട്ടു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഓസ്‌ട്രേലിയContinue Reading