സുഹൃത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അടിമാലി: ആൺസുഹൃത്തിനൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന യുവതിയായ വീട്ടമ്മ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. അടിമാലി പൊളിഞ്ഞപ്പാലം സ്വദേശിനി ആറുകണ്ടത്തിൽ ശ്രീദേവി (27) യാണ് മരിച്ചത്. വീട്ടമ്മ തൂങ്ങിമരിച്ചത് അറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികൾ പോലീസിൽ അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുമ്പ് ധൃതിയിൽ യുവാവ് മൃതദേഹം താഴെയിറക്കിയതിൽ സംശയം തോന്നിയ അയൽവാസികൾ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസിനോടു പറഞ്ഞു. തുടർന്ന് യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലി പോലീസും, ഇടുക്കി ഫോറൻസിക്Continue Reading

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാൾ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിൽ

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക് വിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സെബിൻ ജോസഫ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടില്‍ നടത്തിയContinue Reading

മണിപ്പൂര്‍ കലാപം: സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘവും, വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാരസമിതിയും രൂപീകരിച്ചേക്കും.

മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘവും, മേല്‍നോട്ടത്തിന് വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാരസമിതിയും രൂപീകരിച്ചേക്കും. അതിജീവിതകളടക്കമുള്ളവരുടെ ഹര്‍ജികള്‍ പരിഗണിക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇന്നുതന്നെ കൈമാറണമെന്ന് കേന്ദ്ര – മണിപ്പൂര്‍ സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയും സോളിസിറ്റര്‍ ജനറല്‍Continue Reading

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരത്ത് സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹകരണ സൊസൈറ്റി ജീവനക്കാരിയെയാണ് പട്ടാപ്പകല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയ്ക്കാണ്‌സംഭവം. മരണത്തിന് കാരണം വ്യക്തമാക്കി എഴുതി വെച്ച കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് സീന തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ കണ്ണൂര്‍Continue Reading

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തെക്കേക്കര പൊന്നേഴ പുതിയേടത്ത് പുത്തൻ വീട്ടില്‍ അജീഷ് കുമാര്‍(41) ആണ് അറസ്റ്റിലായത്.കായംകുളം സ്വദേശിനിയായ യുവതിയെ ആണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ കുറത്തികാട് ഭാഗത്തുള്ള പ്രതിയുടെ വീട്ടിലും പന്തളം ഭാഗത്തുള്ള ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒളിവില്‍ പോയ പ്രതിയെ കുറത്തികാട് എസ്‌എച്ച്‌ഒ പി.കെ. മോഹിത്, എഎസ്‌ഐ രജീന്ദ്രദാസ്,Continue Reading

ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലില്‍ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.Continue Reading

മുഖമെഴുത്തുകളുടെ വിസ്മയ ലോകം

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്ജലി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഖങ്ങൾ എന്ന ചിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിസ്മയമായി. പ്രശസ്ത ചിത്രകാരനായ രാജീവ് കോയിക്കൽ വരച്ച നൂറോളം ചിത്രങ്ങളാണ് ലൈബ്രറിഹാളിൽ തയ്യാറാക്കിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചത്. സാധാരണക്കാരായ മനുഷ്യരുടെയും പൊതുപ്രവർത്തകരുടെയും വരയിലൂടെയുള്ള മുഖമെഴുത്ത് പരിചിതമായ ഒരാൾക്കൂട്ടനടുവിൽ നിൽക്കുന്ന പ്രതീതിയുളവാക്കി. പിടിഎ പ്രസിഡണ്ട് ബൈജു പഴകുളം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് , പൂർവ വിദ്യാർത്ഥിയുംContinue Reading

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങില്‍ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും. ശമ്ബളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്ബള നിയമമനുസരിച്ച്‌ ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്,Continue Reading

വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു 

പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. സുരാജ് തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്ബോഴായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. നടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.Continue Reading

ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു.

ആലപ്പുഴ കലവൂര്‍ ജംഗ്ഷനു സമീപം ദേശീയ പാതയില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജംക്ഷനു സമീപം ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്ബോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസില്‍ന. മക്കള്‍: ഫാത്തിമ, മിന്നാരിContinue Reading