ആരോഗ്യ ഇൻഷുറൻസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിൽ

ആരോഗ്യ ഇൻഷുറൻസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടില്‍ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച്‌ ആന്ധ്ര ബാങ്കില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോര്‍ട്ട് ചെയ്തുContinue Reading

മണിപ്പൂരിൽ അതിഗൗരവമായ ക്രമസമാധാന തകര്‍ച്ചയെന്ന് സുപ്രീംകോടതി.

മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അതിഗൗരവമായ ക്രമസമാധാന തകര്‍ച്ചയെന്ന് സുപ്രീംകോടതി. മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറുകള്‍ വിരല്‍ചൂണ്ടുന്നത് ഭരണഘടനാ സംവിധാനങ്ങളുടെ സമ്പൂർണമായ തകര്‍ച്ചയിലേക്കാണെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാൻ മണിപ്പുര്‍ ഡിജിപി ഏഴിന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കലാപം ആരംഭിച്ച മേയ് മൂന്നു മുതല്‍ മണിപ്പുരില്‍ നിയമ സംവിധാനങ്ങള്‍Continue Reading

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. ഓഗസ്റ്റ് 20 മുതലാണ് സമയമാറ്റം നടപ്പിലാക്കുക. ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. 22640 ആലപ്പുഴ -ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്‌പ്രസ്, 16307 ആലപ്പുഴ – കണ്ണൂര്‍ എക്സ്‌പ്രസിനെക്കാള്‍ മുമ്ബ് ആലപ്പുഴയില്‍ നിന്നും പുറപ്പെടും. ട്രെയിൻ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന പുതിയ സമയം 16307 ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ്സ് ആലപ്പുഴ (15.50), ചേര്‍ത്തല (16.10), തുറവൂര്‍ (16.21), എറണാകുളംContinue Reading

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ അനുസ്മരണം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ അനുസ്മരണം പന്തളം മുട്ടാർ ജംഗ്ഷനിൽ നടത്തി. മുഖ്യ അനുസ്മരണപ്രഭാഷണം മുൻമന്ത്രി പന്തളം സുധാകരൻ നിർവഹിച്ചു . പാവങ്ങളുടെ കണ്ണുനീർ ഒപ്പിയ പടനായകൻ ആയിരുന്നു ഉമ്മൻ‌ചാണ്ടി എന്ന് അനുസ്മരിച്ചു.പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ വേണു കുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി .പി. ജോൺ സ്വാഗതം ആശംസിച്ചു. പന്തളം പാലസ് സെക്രട്ടറി നാരായണവർമ, നാസർ മൗലവി അൽContinue Reading

മസ്റ്ററിംഗ് സമയം നീട്ടി

സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ നിലവിൽ നടന്നുവരുന്ന വാർഷിക മസ്റ്ററിംഗിനുള്ള സമയം ആഗസ്റ്റ് 31 വരെ അന്തിമമായി നീട്ടി. ആഗസ്റ്റ് 31ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.Continue Reading

ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ചു. ചികിത്സിച്ച്‌ ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്ബനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തിContinue Reading

മണിപ്പൂര്‍ അവിശ്വാസ പ്രമേയ ചര്‍ച്ച എട്ടിന്; 10 ന് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭ അടുത്തയാഴ്ച പരിഗണിക്കും. ഓഗസ്റ്റ് എട്ടിന് അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിക്കും. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയി ആണ് ആവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. അവിശ്വാസ നോട്ടീസിന് സ്പീക്കര്‍ ഓം ബിര്‍ലContinue Reading

കേരള കർഷക സംഘം മുടിയൂർക്കോണം മേഖല പ്രവർത്തക യോഗം നടത്തി

പന്തളം: കേരള കർഷക സംഘം മുടിയൂർക്കോണം മേഖല പ്രവർത്തക യോഗം നടത്തി.യോഗം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച് .അൻസാരി ഉദ്ഘാടനം ചെയ്തു .സംഘം മുടിയൂർക്കോണം മേഖല കമ്മിറ്റി പ്രസിഡണ്ട് വി.എൻ.മംഗളാനന്ദൻ അദ്ധ്യക്ഷനായിരുന്നു .സി.പി.ഐ എം പന്തളം ഏരിയ കമ്മിറ്റി അംഗം വി.കെ.മുരളി, കേരള കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ഐവാൻ ഡാനിയേൽ,പന്തളം ഏരിയ കമ്മിറ്റി അംഗം കെ.ഡി.വിശ്വംഭരൻ ,കെ.എച്ച് .ഷിജു ,എം.ജി.വിജയകൂമാർContinue Reading

കോടതി വളപ്പിലെ ഇരുമ്ബ് ഗേറ്റ് കവര്‍ന്ന് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ പോലീസ് പിടിയില്‍.

കാസര്‍കോട്: ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഇരുമ്ബ് ഗേറ്റ് കവര്‍ന്ന് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ പോലീസ് പിടിയില്‍. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്. പ്രതി കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. കഴിഞ്ഞ 23 നാണ് കവര്‍ച്ച നടന്നത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്ബ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച്‌ വച്ചതായിരുന്നു ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഗേറ്റ്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി തന്നെContinue Reading

കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സംസ്ഥാനതല പ്രതിഷേധം; കോതമംഗലത്ത് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കോതമംഗലം: കോൺഗ്രസ് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചമയ്ക്കുന്ന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി നിർവാഹക സമിതിയംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല, എ.ജി.ജോര്‍ജ്, കെ.പി.ബാബു, പി.പി.ഉതുപ്പാന്‍, അബു മൊയ്തീന്‍, പി.എ.എം ബഷീര്‍, എം.എസ്.എല്‍ദോസ്, റോയികെ.പോള്‍, എല്‍ദോസ് കീച്ചേരി,Continue Reading