കേരള അഗ്രോ ബിസിനസ് കമ്ബനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്ബനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്ബനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനക്കും സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്ബനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച്‌ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാര്‍ഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായിContinue Reading

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്ബതാം സമ്മേളനം ആഗസ്റ്റ് ഏഴിന് മുതല്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്ബതാം സമ്മേളനം ആഗസ്റ്റ് ഏഴിന് മുതല്‍. പ്രധാനമായും നിയമനിര്‍മാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവസമാണ് സമ്മേളനം ചേരുക. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും. 24ന് സമ്മേളനം അവസാനിക്കും. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ സഭയില്‍ അംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തും. അതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തിയ്യതികള്‍Continue Reading

ചിത്രാംബരി ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി.

ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്. രചന അനിൽ ചേർത്തല. സിത്താര കൃഷ്ണകുമാർ പാടിയ ഈ ഗാനം പാടി അയയ്ക്കുന്ന കാമ്പസ് വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക്, എം.ആർട്ട്സ് മീഡിയയുടെ അടുത്ത ചിത്രത്തിൽ ഗാനം ആലപിക്കാൻ അവസരം ലഭിക്കുന്നതാണ്.Maddsmediamalayalam@gmail com ഈ അഡ്രസിൽ ബന്ധപ്പെടുക.Continue Reading

പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. 

പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. വീട്ടില്‍ രാത്രി അതിക്രമിച്ച്‌ കയറി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറികിടക്കുകയും കുട്ടികള്‍ ബഹളം വച്ചതോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു. ഈസമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ചാലിശ്ശേരി സ്റ്റേഷനിലെ വനിത പൊലീസ് ഉള്‍പ്പടെ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടി എടുത്തത്. തുടര്‍ന്ന് പട്ടാമ്ബിContinue Reading

ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം:  കെ സുധാകരന്‍

സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കര്‍ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്നം അവസാനിപ്പിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ആവശ്യപ്പെട്ടു. ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സി പി എം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം.Continue Reading

സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ ?: വി.മുരളീധരൻ

ഗണപതി ഭഗവാനെ അവഹേളിച്ചതിൽ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്‍റെ കാര്യം വരുമ്പോൾ നിലപാട് മറിച്ചാണ്. സയന്‍റിഫിക് ടെംപർ ഒരു മതത്തിൽ മാത്രം പോരെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ‘ വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണഗുരുദേവൻ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ എന്നും വി.മുരളീധരൻContinue Reading

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം ഷംസീര്‍ നടത്തരുതായിരുന്നു:രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന അനാവശ്യമെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം ഷംസീര്‍ നടത്തരുതായിരുന്നു. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു മതവികാരങ്ങളെയും വ്രണപ്പെടുത്താന്‍ പാടില്ല. എല്ലാ മതങ്ങളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട് നോക്കുമ്ബോള്‍ മിത്തും ശാസ്ത്രവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അത് ഉയര്‍ത്തിപിടിച്ചപ്പോള്‍ വിശ്വാസ സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍Continue Reading

ഭര്‍ത്താവിനെ വടി ഉപയോഗിച്ച്‌ അടിച്ച്‌ കൊന്ന ഭാര്യയുടെ ശിക്ഷ കുറച്ച്‌ സുപ്രീം കോടതി.

ഭര്‍ത്താവിനെ വടി ഉപയോഗിച്ച്‌ അടിച്ച്‌ കൊന്ന ഭാര്യയുടെ ശിക്ഷ കുറച്ച്‌ സുപ്രീം കോടതി. മനപൂര്‍വ്വമല്ലാതെയുള്ള കൊലപാതകമെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ നടപടി. നിര്‍മല എന്ന യുവതിയുടെ ശിക്ഷയാണ് സുപ്രീം കോടതി കുറച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം അപകടകരമായ ഒന്നല്ലെന്ന് വിശദമാക്കിയാണ് കോടതി തീരുമാനം. വീട്ടിലുണ്ടായിരുന്ന ഒരു വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വെറുമൊരു വടി എന്നതിലപ്പുറം ഇതൊരു അപകടകരമായ ആയുധമായി വിശേഷിപ്പിക്കാനാവില്ല. അതിനാലാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന രീതിയില്‍ യുവതിയുടെ കുറ്റകൃത്യത്തെContinue Reading

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെContinue Reading

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ കൊല്ലാനുള്ള ശ്രമത്തിൽ ഭർത്താവ് പൊള്ളലേറ്റു മരിച്ചു.

വടക്കഞ്ചേരി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാനുള്ള ശ്രമത്തിൽ ഭർത്താവ് പൊള്ളലേറ്റു മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ബസ് കാത്തു നിന്ന കാർത്തികയുടെ ശരീരത്തിലേക്ക് ഭർത്താവായ പല്ലശ്ശന അയ്യംകുളം പ്രമോദ്(36) പെട്രോളൊഴിച്ചത്. സമീപമുണ്ടായിരുന്ന കുട്ടികൾക്കൊപ്പം കാർത്തികയും ഒഴിഞ്ഞു മാറിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ പ്രമോദിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ പ്രമോദ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.Continue Reading