ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു.

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി. രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കുംContinue Reading

ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു എഎന്‍ ഷംസീര്‍: ശോഭാ സുരേന്ദ്രന്‍

കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എഎന്‍ ഷംസീര്‍ നടത്തിയ ‘മിത്ത്’ പരാമര്‍ശം സിപിഐഎം സംസ്ഥാന നേതൃത്വം ആലോചിച്ച്‌ ഉറപ്പിച്ച്‌ നടത്തിയതാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു എഎന്‍ ഷംസീര്‍. ഇതിനായി കണ്ണൂരിലെ തലശ്ശേരിയില്‍ നടന്ന ആദ്യ യോഗത്തില്‍ പങ്കെടുത്തയാളാണ് ഷംസീര്‍. എംവി ഗോവിന്ദനും ഷംസീറും ഒന്നിച്ച്‌ ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് മാപ്പുContinue Reading

യുവാവിന്‍റെ മൃതദേഹം ഒമ്ബതാം ദിവസം വെള്ളക്കെട്ടില്‍ നിന്നു കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

കാണാതായ യുവാവിന്‍റെ മൃതദേഹം ഒമ്ബതാം ദിവസം വെള്ളക്കെട്ടില്‍ നിന്നു കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അടൂര്‍ പള്ളിക്കല്‍ കാശാന്‍വിള പുത്തന്‍വീട്ടില്‍ പരേതനായ വാസുദേവക്കുറുപ്പിന്റേയും സരസ്വതി അമ്മയുടെയും മകന്‍ വിഷ്ണു(25) വിന്‍റെ മൃതദേഹമാണ് പള്ളിക്കല്‍ ചാലുതുണ്ടില്‍ ഏലായ്ക്കു സമീപമുള്ള വെള്ളക്കെട്ടില്‍ നിന്നും ഇന്നലെ കണ്ടെത്തിയത്. സിസിടിവി ടെക്‌നീഷനായിരുന്നവിഷ്ണുവിനെ കഴിഞ്ഞ ജൂലൈ 25 മുതല്‍ കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടന്നു വരുമ്ബോഴാണ്Continue Reading

നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്ബിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് സിനിമകളിലും സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.Continue Reading

പിഴ അടക്കാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല -മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: ഇനി മുതല്‍ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ആന്‍റണി രാജു പറഞ്ഞു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നല്‍കൂ. ഇതിനായി ഇൻഷുറൻസ് കമ്ബനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂലൈയില്‍ ഇ-ചലാനിലൂടെ 25.81 കോടി രൂപയുടെ പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയത്. എന്നാല്‍, 3.34 കോടി പിഴയാണ് അടച്ചിട്ടുള്ളത്. ബാക്കി അടച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ 2,55,728 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണിലേക്കാള്‍ കൂടുതലാണിത്.Continue Reading

മാന്നാർ പരുമലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

തിരുവല്ലയില്‍ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു. പരുമല നാക്കട ആശാരിപ്പറമ്ബില്‍ കൃഷ്ണൻകുട്ടി(76), ശാരദ(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും കഴുത്തിനേറ്റ ഗുരുതരമായ മുറിവാണ് മരണകാരണം എന്നാണ് നിഗമനം. രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.Continue Reading

കോച്ചിന്റെ ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു

കായിക യുവജന കാര്യാലയത്തിൻറെ കീഴിലുള്ള ജി വി എച്ച് എസ് എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.Continue Reading

സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം; മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമളി: സ്കൂൾ വിദ്യാർത്ഥിനിയായ എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് പ്രതിയുടെ വീടിനു സമീപത്തുകൂടെ സ്കൂൾ വിട്ട് വരുന്ന വഴിക്കാണ് പെൺകുട്ടിക്കു നേരെ അതിക്രമം നടന്നത്. ഓടിരക്ഷപ്പെട്ട പെൺകുട്ടി നൽകിയ വിവരമനുസരിച്ച് രക്ഷിതാക്കളുടെ പരാതിയിൽ കുമളി ചെങ്കര പുതുക്കാട് രാകേഷ്ഭവനില്‍ മാരിമുത്തുവിനെ ( അപ്പച്ചൻ- 52) കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.Continue Reading

പ്ലസ് വൺ: മുന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം

മുഖ്യഘട്ട അലോട്ട്മെൻറുകളിലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും മുന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഓഗസ്ത് 3 ന് രാവിലെ 10 മുതൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഓഗസ്ത് 3 ന് രാവിലെ 9 മണിക്ക് https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്Continue Reading

മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം വിദേശ വനിതയെ പീഡിപ്പിച്ച രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം വിദേശ വനിതയെ ക്രൂരമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പോലീസ്‌ പിടികൂടി. ആലുംകടവ്‌ ചെറിയഴീക്കല്‍ പന്നിശേരില്‍ നിഖില്‍(28), ചെറിയഴീക്കല്‍ അരശേരില്‍ ജയന്‍(39) എന്നിവരാണ്‌ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്‌. കരുനാഗപ്പള്ളി വള്ളിക്കാവ്‌ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ യുവതിയെയാണ്‌ ഇവര്‍ പീഡിപ്പിച്ചത്‌. 44 വയസുകാരി രണ്ടാഴ്‌ച മുമ്ബാണ്‌ അമേരിക്കയില്‍ നിന്ന്‌ മഠം സന്ദര്‍ശിക്കാനായി എത്തിയത്‌. തിങ്കളാഴ്‌ച രാവിലെ ആശ്രമത്തിന്‌ തൊട്ടടുത്തുള്ള ബീച്ചില്‍ ഇരിക്കവെ യുവാക്കള്‍Continue Reading