എറണാകുളത്ത് അതിര്‍ത്തി തകര്‍ക്കത്തിന്ന് അച്ഛനും മകനും വെട്ടേറ്റു

എറണാകുളത്ത് അതിര്‍ത്തി തകര്‍ക്കത്തിന്ന് അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂര്‍ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകൻ വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബിയെന്ന സ്ത്രീയാണ് ഇവരെ വെട്ടിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. അതിര്‍ത്തിയില്‍ കെട്ടിയ വേലി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. ബേബി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടുകയായിരുന്നു. കൈപ്പത്തിക്കും തോളിനുമാണ് വെട്ടേറ്റത്. ഇവര്‍ തമ്മില്‍ നേരത്തെയും അതിര്‍ത്തി പ്രശ്നം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മറ്റു കാരണങ്ങള്‍Continue Reading

നികുതിവെട്ടിപ്പിൽ കുടുങ്ങിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീർ രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ(എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കോതമംഗലം: ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീർ രാജി വയ്ക്കണമെന്ന ആവശ്യവുമായി്പ്പെട്ട് സിപിഐ എം നോർത്ത് ലോക്കൽ കമ്മിറ്റി നെല്ലിക്കുഴിയിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ്പി.എം.മജീദ് അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ , ഏരിയ സെക്രട്ടറി കെ.എ.ജോയി , ആൻ്റണി ജോൺ എംഎൽഎ, ജില്ലാContinue Reading

നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്: മുൻ മന്ത്രി പികെ അബ്ദു റബ്ബ്.

നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്‌നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച്‌ സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ്ബ് ചോദിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അല്ലാഹു എന്നത് ഒരു മിത്താണെന്ന് ഷംസീര്‍ പറയുമോ എന്നാണ് ചോദ്യത്തിനെതിരെയും അബ്ദുറബ്ബ് രംഗത്തെത്തി.അല്ലാഹുവില്‍Continue Reading

മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത്: കെ.സുരേന്ദ്രൻ.

മതമൗലികവാദികളുടെ ഗുഡ്സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച്‌ പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീര്‍ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെContinue Reading

കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് തുടങ്ങും.

തിരുവനന്തപുരം : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. രാവിലെ 11ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാറും ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷൻ വര്‍ക്കിംഗ് പ്രസിഡന്റ് ടി.ആര്‍.രമേഷും ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാറും അറിയിച്ചു. ആയിരത്തിലധികം ഒഴിവുകള്‍ ഉടൻ നികത്തുക ,Continue Reading

കലാപം തുടങ്ങി 90ാം ദിവസവും മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല!!

കലാപം തുടങ്ങി 90ാം ദിവസവും മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ബിഷ്ണുപൂരില്‍ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. നരൻസേനനിലെ ഐആര്‍ ബി രണ്ടാം ബറ്റാലിയൻ്റെ ക്യാമ്ബില്‍ നിന്ന് മൂന്നൂറ് തോക്കുകളാണ് സ്ത്രീകള്‍ അടക്കമുള്ള മെയ്തെയ് സംഘം കൊള്ളയടിച്ചത്. ഇംഫാലില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാൻ എത്തിയവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സേനയും ആര്‍എഎഫുമായുള്ള ഏറ്റുമുട്ടലില്‍ 17ാളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലും പശ്ചിമ ഇംഫാലിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് ജില്ലാ മജിസ്ട്രേറ്റുമാര്‍ പിന്‍വലിച്ചു. നേരത്തെContinue Reading

പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊന്നാനി സഹകരണ അർബൻ ബാങ്ക് സെക്രട്ടറി, ആലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്ക് കമ്മീഷൻContinue Reading

പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാത്തത് പരിഗണനയിൽ: മന്ത്രി ആന്റണി രാജു

ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാതെയുള്ള നടപടി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.  എ ഐ ക്യാമറ സംബന്ധിച്ച പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമ ലംഘനങ്ങളില്ലാതെയുള്ളവർക്ക് മാത്രം ഇൻഷുറൻസ് പുതുക്കി നൽകുന്നതിന് മുഴുവൻ ഇൻഷുറൻസ് കമ്പനികളുമായും ചർച്ച നടത്തും. കേന്ദ്ര നിയമങ്ങൾക്ക് വിധേയമായി നടപടി ക്രമങ്ങൾ പൂർത്തീകരിക്കും. 2023 ജൂലൈ 5 മുതൽ ആഗസ്റ്റ് 2 വരെയുള്ള എ ഐ ക്യാമറ കണ്ടെത്തിയ ഗതാഗതContinue Reading

കെ.രാമവർമ സ്മാരക പുരസ്‌കാരത്തിന് ചെറുകഥകൾ ക്ഷണിച്ചു

പന്തളം: പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള കെ.രാമവർമ സാഹിത്യ പുരസ്‌കാരം 2023 ലേക്ക് 30 വയസിൽ താഴെയുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികളിൽ നിന്ന് മലയാളത്തിലുള്ള ചെറുകഥകൾ ക്ഷണിക്കുന്നു. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. എട്ടു ഫുൾ പേജ്(എ4) കവിയാൻ പാടില്ലാത്ത ചെറുകഥയോടൊപ്പം രചയിതാവിന്റെ മേൽവിലാസവും ഫോൺനമ്പരും പ്രായവും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന്റേയും പഠിക്കുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്വന്തം രചനയാണെന്ന സാക്ഷി പത്രവും ഉണ്ടാകണം.Continue Reading

ബുക്ക് മാർക്ക് പുസ്തകോത്സവം നാളെ മുതൽ

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ പുസ്തകോത്സവം ഓഗസ്റ്റ് 4 മുതൽ 8 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. പുസ്തകങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ വില കിഴിവ്, ലൈബ്രറികൾക്ക് ആകർഷകമായ ഡിസ്കൗണ്ട് എന്നിവയുണ്ട്. കേരളത്തിലെ സർക്കാർ പ്രസിദ്ധികരണങ്ങളും മറ്റ് സ്വകാര്യ പ്രസിദ്ധികരണങ്ങളും ലഭ്യമാണ്. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ.Continue Reading