പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട്: കുടുംബവഴക്കിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറയ്ക്കല്‍ പൂതളാംകുഴി അഭിനന്ദനത്തില്‍ അജിത് കുമാറി(46)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ അജിത്തും മകനുമായി വഴക്കുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് എത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്ന് ആദ്യം മകനെയും രാത്രി ഏഴുContinue Reading

ഓപ്പറേഷൻ ഇ-സേവ; സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങളിൽ പരിശോധന

തിരുവനന്തപുരം∙ ‘ഓപ്പറേഷൻ ഇ-സേവ’ എന്ന പേരിൽ ഇന്നലെ രാവിലെ 11 മുതൽ സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വാൻ ക്രമക്കേട് കണ്ടെത്തി. പ്രവർത്തനം തുടങ്ങി രണ്ടു പതിറ്റാണ്ടായിട്ടും ഒരുതവണ പോലും ജില്ലാ ഉദ്യോഗസ്ഥർ പരിശോധന നടത്താത്ത അക്ഷയകേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്നു വിജിലൻസ്. അക്ഷയ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾക്കു ചില ജില്ലാ അക്ഷയകേന്ദ്രം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കേന്ദ്രങ്ങളിൽനിന്നു കൈക്കൂലി കൈപ്പറ്റുന്നുവെന്നും വിജിലൻസ് സംസ്ഥാന വ്യാപകമായി അക്ഷയകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. Continue Reading

വാഹനപരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം: 3 പേര് അറസ്റ്റിൽ

മനുഷ്യാവയവങ്ങൾ ഉപയോഗിച്ചുള്ള ദുർമന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് മധുര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേരെ തേനി ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ ഉത്തമപാളയത്ത് വാഹനപരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയതോടെയാണ് മന്ത്രവാദത്തട്ടിപ്പിന്റെ വിവരം പുറംലോകമറിയുന്നത്. ഉത്തമപാളയം സ്വദേശി ജയിംസ് സ്വാമി എന്ന ജയിംസ് (55), ബാബാ ഫക്രുദീൻ(38), പാണ്ടി(30) എന്നിവരാണ് അറസ്റ്റിലായത്.  ഇവരുടെContinue Reading

തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

കോഴിക്കോട്: തളി ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. സംസ്ഥാന ടൂറിസം ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. എന്നാല്‍ നിലവിലുള്ള അറ്റാകുറ്റപണി തുടരാം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടും മലബാര്‍ ദേവസ്വത്തോടും വിശദീകരണം തേടി. തളി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍, പാരമ്ബര്യ ട്രസ്റ്റി എന്നിവര്‍ക്ക്Continue Reading

ഓണം പ്രമാണിച്ച്‌ ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകള്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മാസം രണ്ടാംContinue Reading

സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം ഉടൻ മാറും:മന്ത്രി എം.ബി രാജേഷ്.

രാജ്യത്തെ ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ ഭാഗമായി ‘ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും പരിഹാരവും’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ജനുവരിയോടെ ലഭിക്കും. ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തില്‍ പ്രധാനContinue Reading

25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി : 25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിyയുടെ ഉത്തരവ്. 25 സെന്റിന് മുകളിലുള്ള അധിക ഭൂമിക്ക് മാത്രമെ ഫീസ് ഇടാക്കാന്‍ കഴിയു എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഇടുക്കി സ്വദേശിയാണ് കോടതിയെ സമീപിച്ചത്.Continue Reading

ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കും: മന്ത്രി ജി.ആർ. അനിൽ

ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാന ഡയറക്റ്റ് മാർക്കറ്റിങ് മാർഗരേഖാ രൂപീകരണവുമായി ബന്ധപ്പെട്ട പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡയറക്റ്റ് മാർക്കറ്റിങ് രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. പിരമിഡ് മാതൃകയിലും മറ്റുമുള്ള അനധികൃത രീതികളുംContinue Reading

 പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ റിസോര്‍ട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ റിസോര്‍ട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.കെ.അഷ്റഫിന്‍റെ ഉടമസ്ഥതയിലുള്ള ഇടുക്കി മാങ്കുളത്ത് 2.53 കോടി രൂപയുടെ മൂല്യമുള്ള ‘മൂന്നാര്‍ വില്ല വിസ്ത’ എന്ന റിസോര്‍ട്ടാണ് ഇഡി കണ്ടുകെട്ടിയത്. 6.75 ഏക്കര്‍ ഭൂമിയില്‍ നാല് വില്ലകള്‍ ഉള്‍പ്പെടുന്നതാണ് വിസ്ത. തൊടുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ഈ റിസോര്‍ട്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ മുൻപ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. വിസ്ത കള്ളപ്പണംContinue Reading

എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു; യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയുടെ മൊഴി

തിരുവല്ല: എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് മാന്നാർ പരുമലയില്‍ സ്വകാര്യ ആശുപത്രി പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയുടെ മൊഴി.അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ച് പൊലീസ് . യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്നും പൊലീസ് പറയുന്നു. എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. എന്നാൽ, ഇഞ്ചക്ഷന്‍ എടുക്കുന്നതിന് പരിശീലനം കിട്ടിയിട്ടില്ല. ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍Continue Reading