ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും.

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുക. കഴിഞ്ഞ ദിവസം തെരച്ചില്‍ താല്‍ക്കാലികമായി നിർത്തിയിരുന്നെങ്കിലും രാത്രിയില്‍ നിരീക്ഷണം തുടർന്നിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടംContinue Reading

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും.

കർഷക രോഷം അലയടിക്കുന്ന ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ഫലം ചൊവ്വാഴ്‌ച വരും. ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ്‌. സിപിഐ എംContinue Reading

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.  സ്‌കൂൾ ക്യാമ്പസുകൾ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.Continue Reading

56 വർഷംമുമ്പ് വിമാനാപകടത്തില്‍ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികന്റെ സംസ്‌ക്കാരം ഇന്ന്

ലേ ലഡാക്കില്‍ 56 വർഷംമുമ്ബ്‌ വിമാനാപകടത്തില്‍ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികൻ ഇലന്തൂർ ഒടാലില്‍ തോമസ്‌ ചെറിയാന്റെ(പൊന്നച്ചൻ) സംസ്‌ക്കാരം ഇന്ന് രണ്ടുമണിക്ക് ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയില്‍. 1968 ഫെബ്രുവരി ഏഴിനാണ്‌ ഛത്തീസ്‌ഗഡില്‍നിന്ന്‌ ലേ ലഡാക്കിലേക്ക്‌ പോയ സൈനികവിമാനം രോഹ്താങ് പാസില്‍വച്ച്‌ അപകടത്തില്‍പ്പെട്ടത്‌. കഴിഞ്ഞ 30നാണ്‌ മൃതദേഹം മഞ്ഞുമലയില്‍നിന്ന്‌ കണ്ടെത്തിയത്‌. തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്ബില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്ബടിയോടെ രാവിലെ പത്തിന്‌ ഇലന്തൂർContinue Reading

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്ബിന്റെ മുന്‍വശത്തായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.Continue Reading

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്

നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ്. കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പരാതിക്കാധാരമായ തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍Continue Reading

ഇടത് നിലപാടുകളെ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല:ബിനോയ് വിശ്വം

ഇടത് നിലപാടുകളെ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയങ്ങളെ എതിര്‍ക്കുന്നത് ആശയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ സിപിഐഎം നടത്തിയ ചില പ്രകടനങ്ങളിലെ കൊലവിളി മുദ്രാവാക്യം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഈ ആശയത്തിന്റെ ബലത്തില്‍ സിപിഐക്ക് സംശയമൊന്നുമില്ല. പി വി അന്‍വറിന് പിന്നിലുള്ളവര്‍ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വംContinue Reading

എന്തുകൊണ്ട് എസ് ബി ഐ യുടെ എ ടി എം മാത്രം കൊള്ളയടിക്കുന്നു

തൃശൂര്‍: മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതു ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍. പ്രഫഷനല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്, ഈ സംഘം ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്ത് എന്ന ഗ്രാമത്തില്‍നിന്നു രാജ്യമാകെ സഞ്ചരിച്ച്‌ എടിഎം കൗണ്ടറുകള്‍ കവര്‍ന്ന് കോടികളാണ് ഈ സംങം തട്ടി എടുക്കുന്നത്. എന്തിനും മടിക്കാത്ത ഈ . നിമിഷ നേരംContinue Reading

അരീയ്ക്കൽ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർത്ഥികളുടെ കാർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

മൂവാറ്റുപുഴ: പിറവം അരീയ്ക്കൽ വെളളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ കോളേജ് വിദ്യാർത്ഥികളുടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മുവാറ്റുപുഴ മാറാടി എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിൽ വച്ച് മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാറിലും എതിരെ വന്ന കെഎസ്ആർടിസി ബസിലും ഇടിച്ച് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന തൃശ്ശൂർContinue Reading

അർജുന്‍റെ മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഏറ്റുവാങ്ങി.

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അർജുന്‍റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. കോഴിക്കോട്ട് അഴിയൂർ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഏറ്റുവാങ്ങി. കാസർഗോഡ് സംസ്ഥാന അതിർത്തിയില്‍ അർജുന്‍റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാസർഗോഡ് കാത്തുനിന്നത്. കാസർഗോഡുനിന്ന് കേരള-കർണാടക പോലീസിന്‍റെ അകമ്ബടിയോടെയാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎല്‍എ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂർContinue Reading