വിശ്വസ്തനെ കൈവിട്ടു; എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു. പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന്Continue Reading

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പരാതി . എറണാകുളം, മലപ്പുറം ജില്ലയില്‍ പിഎസ്‌സി എല്‍ഡി ക്‌ളര്‍ക്ക് പരീക്ഷ ശനിയാഴ്ചയാണ്നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്ബ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടത്. ബുക്ക്‌ലറ്റ് നമ്ബര്‍ 133/2024 എം എന്ന നമ്ബരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റിലുള്ളത്. അതേസമയം,പരീക്ഷയ്ക്ക് മുമ്ബ് ഉത്തരക്കടലാസ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.Continue Reading

പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും

പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന്  കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോ?ഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ?ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്.  തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖലContinue Reading

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്‍റിനെയാണ് കാണാതായത്. ജങ്കാർ യാത്രക്കിടെ ഇയാള്‍ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്‍റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് വിൻസന്‍റ് മൂന്നുപേർക്കൊപ്പം ഹൗസ്ബോട്ട് നിർമാണ ജോലിക്കായി അസമിലേക്ക് പോയത്. വിൻസന്‍റിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിContinue Reading

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്

ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ് ,ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുനു. പ്രശസ്ത മോഡൽ സെൽ ബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, സോഹൻ സീനുലാൽ, കോട്ടയംContinue Reading

ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും.

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായുള്ള തെരച്ചില്‍ ഇന്നും തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുക. കഴിഞ്ഞ ദിവസം തെരച്ചില്‍ താല്‍ക്കാലികമായി നിർത്തിയിരുന്നെങ്കിലും രാത്രിയില്‍ നിരീക്ഷണം തുടർന്നിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടംContinue Reading

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും.

കർഷക രോഷം അലയടിക്കുന്ന ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ഫലം ചൊവ്വാഴ്‌ച വരും. ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ്‌. സിപിഐ എംContinue Reading

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.  സ്‌കൂൾ ക്യാമ്പസുകൾ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.Continue Reading

56 വർഷംമുമ്പ് വിമാനാപകടത്തില്‍ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികന്റെ സംസ്‌ക്കാരം ഇന്ന്

ലേ ലഡാക്കില്‍ 56 വർഷംമുമ്ബ്‌ വിമാനാപകടത്തില്‍ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികൻ ഇലന്തൂർ ഒടാലില്‍ തോമസ്‌ ചെറിയാന്റെ(പൊന്നച്ചൻ) സംസ്‌ക്കാരം ഇന്ന് രണ്ടുമണിക്ക് ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയില്‍. 1968 ഫെബ്രുവരി ഏഴിനാണ്‌ ഛത്തീസ്‌ഗഡില്‍നിന്ന്‌ ലേ ലഡാക്കിലേക്ക്‌ പോയ സൈനികവിമാനം രോഹ്താങ് പാസില്‍വച്ച്‌ അപകടത്തില്‍പ്പെട്ടത്‌. കഴിഞ്ഞ 30നാണ്‌ മൃതദേഹം മഞ്ഞുമലയില്‍നിന്ന്‌ കണ്ടെത്തിയത്‌. തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്ബില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്ബടിയോടെ രാവിലെ പത്തിന്‌ ഇലന്തൂർContinue Reading

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്ബിന്റെ മുന്‍വശത്തായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.Continue Reading