കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ സ്റ്റേ വാങ്ങി ഡ്യൂട്ടിക്ക് കയറി വീണ്ടും കൈക്കൂലി വാങ്ങി.

ഇടുക്കി: കൊല്ലം സ്വദേശിയായ ഇടുക്കി ഡിഎംഒ ഡോ.മനോജ് ആണ് അത്യപൂർവമായ കൈക്കൂലിക്കേസിൽ പിടിയിലായത്. നിരവധി ആരോപണങ്ങൾ നേരിടുന്ന ഡോ.മനോജിനു നേരെ കൈക്കൂലി കേസിൽ വിജിലൻസ് കേസെടുത്തതും, സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതും. എന്നാൽ ഡിഎംഓ ഡോ.മനോജ് ട്രിബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങി ബുധനാഴ്ച ജോലിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഒരു ഹോട്ടലിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 75,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് വീണ്ടും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.Continue Reading

മരം മുറിക്കൽ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുമായിവനം വകുപ്പ്.

അടിമാലി: നേര്യമംഗലം വാളറയിൽ ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മരം മുറിക്കൽ സമരം നടത്തിയവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നിലവിൽ 10 പേർക്കെതിരെ നേരിട്ടും, കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവുപ്രകാരം റോഡിനിരുവശത്തും നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി കഴിഞ്ഞ ദിവസം നടത്തിയ ദേവികുളം താലൂക്ക് ഹർത്താലിനോട് അനുബന്ധിച്ചാണ് ഇന്നലെ മരം മുറിച്ച് പ്രതിഷേധിച്ചത്. ഇതിൽ പങ്കെടുത്തവർക്ക് എതിരെയാണ്Continue Reading

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രല്‍ ആൻഡ് ജോണ്‍ കോനൻ സ്കൂളുകളില്‍ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണല്‍ സർവകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍Continue Reading

ആലൻ - ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു.

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും, സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും ,നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻContinue Reading

പ്രശസ്ത സിനിമാ താരം ടി പി മാധവൻ (88) അന്തരിച്ചു.

പ്രശസ്ത സിനിമാ താരം ടി പി മാധവൻ (88) അന്തരിച്ചു.അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളാവുകയും, കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. താരത്തെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. മലയാള താരസംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്നു. അദ്ദേഹം 600ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. നാളെ ശാന്തികവാടത്തിലാണ് സംസ്ക്കാരം നടക്കുക.Continue Reading

സഞ്ചാരത്തിനിടയിൽ കാർ തീപിടിച്ച് കത്തിനശിച്ചു; യാത്രികർ രക്ഷപ്പെട്ടു.

ഇടുക്കി: കുട്ടിക്കാനം സപ്ലെകോ ഗോഡൗണിനു സമീപം വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചത്. ചെന്നൈയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുട്ടിക്കാനത്ത് എത്തിയപ്പോഴാണ് തീ പടർന്നു പിടിച്ചത്. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറിയതിനാൽ ആളപായമൊന്നും ഉണ്ടായില്ല. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നുContinue Reading

rain

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (10-10-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,Continue Reading

കോഴിക്കോട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചു. കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്‌ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിൻറെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പുഴയോട് ചേർന്ന് കീഴ്മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്‌ആർടിസിContinue Reading

ദേശീയ പാതയിലെ സുരക്ഷിതത്വമില്ലായ്മ; ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും, റോഡുപരോധവും.

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും റവന്യൂ-വനം വകുപ്പുകൾ മുറിച്ചുമാറ്റാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും, വാളറയിൽ ദേശീയപാത ഉപരോധവും മരംമുറിക്കലും നടത്തും. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ഹൈക്കോടതിയുടെ വാക്കുകൾ മാനിക്കാതെ, അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കിയതായി വനം വകുപ്പും, മണ്ണുസംരക്ഷണ വിഭാഗം ജില്ലാ ഓഫീസും ജില്ലാ കളക്ടർക്ക് റിപ്പോർട്ട്Continue Reading

മെബൈല്‍ ഷോപ്പ് കുത്തി തുറന്ന് 1.5 ലക്ഷം രൂപ വില വരുന്ന ഫോൺ മോഷണം;പ്രതി പിടിയിൽ

മെബൈല്‍ ഷോപ്പ് കുത്തി തുറന്ന് 1.5 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും,ആക്‌സസറീസുകളും മോഷ്ടിച്ച കേസില്‍ പ്രതിയെ തൃക്കാക്കര പോലീസ് പിടികൂടി.വൈക്കം സ്വദേശി ഷാജൻ ഭവനില്‍ ഷിജാസ് (37) ആണ് പിടിയിലായത്. ഓഗസ്റ്റ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കങ്ങരപ്പടിയില്‍ കട കുത്തി തുറന്ന് 17 മൊബൈല്‍ ഫോണുകളും ഹെഡ് സെറ്റുകളും മറ്റു സാധനങ്ങളും ഉള്‍പ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.Continue Reading