പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രിയാണ് പിടികൂടിയത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.Continue Reading

മുന്നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു തകർന്നു, ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കി: ബുധനാഴ്ച ഉച്ചയോടെ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്തെ കൊടുംവളവിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുന്നൂറടി താഴേക്ക് മറിഞ്ഞത്. മുകളിലെ റോഡിൽ നിന്നും പല തവണ മറിഞ്ഞ് താഴെ റോഡിൽ പതിച്ച ലോറി പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജാക്കാട് സ്വദേശി ബേസിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ അപകടം തുടർക്കഥ ആണെന്നാണ് നാട്ടുകാർ പറയുന്നത്.Continue Reading

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി

തിരുവനന്തപുരം: തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയും വെർച്വല്‍ ക്യൂവിനൊപ്പം തത്സമയ ബുക്കിങ്ങിനും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. 70,000 പേർക്ക് വെർച്വല്‍ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ആധാർ രേഖകള്‍ നല്‍കിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാർ ഇല്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐ.ഡിയോ കരുതണം.Continue Reading

ജനവിധി ഇന്ന്; വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്

വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഏഴ് മണ്ഡലങ്ങളായി 16.71 ലക്ഷം വോട്ടർമാരാകും വിധിയെഴുതുക. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടർമാരുള്ളത്. 2.34 ലക്ഷം പേരാണ് ഇവിടെയുള്ളത്. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആറ് പേരാണ് മത്സരരംഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍‌ സജ്ജമാക്കിയിട്ടുള്ളത്.Continue Reading

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവാവിന്‍റെ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവാവിന്‍റെ ഫോണ്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്ബാവൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതിന് ബംഗാള്‍ സ്വദേശിയായ തപസ് മണ്ഡല്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇയാള്‍ സമാനമായ രീതിയില്‍ മോഷണംContinue Reading

സർവകലാശാലകളില്‍ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെതിരെ രുക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിലെ വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർവകലാശാലകളില്‍ വിസിമാരെ നിയമിക്കാത്തതിലൂടെ സർക്കാർ ചെയ്യുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത് എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലെ സർവകലാശാലകളില്‍ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണെന്നും പറഞ്ഞു. വിസിമാരെ നിയമിച്ചുകഴിയുമ്ബോള്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നുംContinue Reading

rain

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ട്. 14നും 15നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.Continue Reading

പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നൽകിയില്ല; വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നല്‍കാൻ ഉത്തരവായത്. പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കാത്തതിന് വിവാഹ ബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. 5000 രൂപ നഷ്ടപരിഹാരവും,Continue Reading

ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി

തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഹോസ്റ്റല്‍ മെസ്സിലാണ് സംഭവം. നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് മെസ്സില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മെസ് താത്ക്കാലികമായി അടച്ചു. ടെക്നോ സിറ്റിയിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ ഉച്ചക്ക് വിളമ്ബിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിലെത്തുകയായിരുന്നു.Continue Reading