നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം.

നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം. ഭരണസമിതിയിലുള്ളവരേയും മുന്‍ ഭരണസമിതി അംഗങ്ങളേയും സസ്പെന്‍ഡ് ചെയ്തു. നേമം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രദീപ് കുമാറിന് പുറമേ, മുന്‍ ഏരിയാ സെക്രട്ടറി ബാലചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി അഫ്കാര്‍ സുള്‍ഫി, ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ സഫീറ ബീഗം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നടപടി സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. 68 കോടിContinue Reading

rain

തിരുവനന്തപുരം: നാളെ മുതല്‍ രണ്ടു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.Continue Reading

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനംContinue Reading

ഇപ്റ്റയുടെ വയലാർ അനുസ്മരണ ദിനാചരണം

പന്തളം: വയലാറിന്റെ പാട്ടും കവിതകളുമായി ഇപ്റ്റ പന്തളം യൂണിറ്റിന്റെ വയലാർ അനുസ്മരണ വാർഷിക ദിനാചരണം വ്യത്യസ്തമായി. പന്തളം എം സുകുമാരപിള്ള സ്മാരക പഠനകേന്ദ്രത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു. കായിക അധ്യാപകൻ മനോജിന്റെ പുല്ലാങ്കുഴൽ വാദ്യത്തോടെ ആയിരുന്നു പരിപാടി ആരംഭിച്ചത്. പ്രസന്ന ഇളമണ്ണൂരും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു. ബിജു കണ്ണങ്കര, ബിപിൻ ഭാസ്കർ, വിജു, മഞ്ജുനാഥ്, ബിനു, ബൈജു മണ്ണിക്കാലായിൽ, കെ കെ കലേശൻ, മധുContinue Reading

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല

കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാതെ പിരിയുകയായിരുന്നു. പാർട്ടി ഏരിയ സമ്മേളനങ്ങളെ കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. നടപടി സ്വീകരിക്കാതിരിക്കുന്നതോടെ ദിവ്യക്ക് ഇനിയും പാർട്ടി തലത്തില്‍ സംരക്ഷണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലാണ് പി.പി. ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്നിന്ന്Continue Reading

പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവം; നവംബര്‍ 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തില്‍ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച്‌ നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 06 മുതല്‍ 16 വരെയാണു ഈ വർഷത്തെ കല്‍പാത്തി രഥോത്സവം. നവംബർ 7നാണു കല്‍പാത്തി രഥോത്സവത്തിന് കൊടിയേറുക. 13നാണ്Continue Reading

അടൂരില്‍ ബസ് പോസ്റ്റിലിടിച്ച്‌ അപകടം; പത്തിലേറെ പേര്‍ക്ക് പരിക്ക്

അടൂർ: പത്തനംതിട്ട അടൂരില്‍ ബസ് അപകടത്തില്‍പെട്ട് പത്തിലേറെ ആളുകള്‍ക്ക് പരിക്ക്. അടൂരില്‍ നിന്ന് കായംകുളത്തേക്ക് പോയ ഹരിശ്രി എന്ന സ്വകാര്യ ബസാണ് പഴകുളത്തുവച്ച്‌ അപകടത്തില്‍ പെട്ടത്. അപകട സമയം, സ്കൂള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലത് വശത്തെ ഇലക്‌ട്രിക് പോസ്റ്റിലിഡിച്ച്‌ സമീപത്തെ ഓടയിലേക്കു ചരിയുകയായിരുന്നു. കാല്‍നട യാത്രക്കാരനടക്കം 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.Continue Reading

കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്ബ് സ്വദേശി കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. 3 മുതല്‍ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്നContinue Reading

പി ആര്‍ ശ്രീജേഷിന് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്വീകരണം

ഒളിമ്ബിക്സ് ഹോക്കിയില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്ബലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.Continue Reading

പി.പി. ദിവ്യ കീഴടങ്ങി ; കണ്ണൂരില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.Continue Reading