വേട്ട - ഗജേന്ദ്രൻ വാവയുടെ ത്രില്ലെർ ചിത്രം വരുന്നു.

ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനവും, എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് വേട്ട. ആതിരപ്പള്ളി, പൊന്മുടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ത്രില്ലർ ചിത്രമായ വേട്ട ട്രാവൻകൂർ മൂവീസിൻ്റെ ബാനറിലാണ് നിർമ്മിച്ചത്. പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കളെ മറന്ന് കാമുകീകാമുകന്മാരുടെ പുറകേ ഇറങ്ങിത്തിരിക്കുന്ന കുട്ടികൾക്കുള്ള മുന്നറിയിപ്പാണ് വേട്ട എന്ന ചിത്രം. ഇങ്ങനെയുള്ളവരെ വേട്ടയാടാൻ ഒരു സമൂഹം കാത്തിരിക്കുന്നു. ജാഗ്രതയോടെ മുന്നോട്ടു പോവുക… ഗൗരി എന്ന കോളേജ് കുമാരിക്ക് പെട്ടന്നാണ്, കാമുകനോടൊത്ത് ഒളിച്ചോടണമെന്ന് തോന്നിയത്. ഒരുContinue Reading

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ മൂന്നുContinue Reading

എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈകോടതി

ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാമെന്ന് കർണാടക ഹൈകോടതി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്സാലോജിക് കർണാടക ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു. കേന്ദ്രസർക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹരജി.Continue Reading

ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ് കുമാർ റിലീസ് ചെയ്തു.

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ്കുമാർ തിരുവനന്തപുരത്ത് റിലീസ് ചെയ്തു.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസ് ഫെബ്രുവരി മാസം ചിത്രം റിലീസ് ചെയ്യും. ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ഡയൽ 100 രതീഷ്Continue Reading

രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസ്: 15 പ്രതികളും കുറ്റക്കാർ

BJP OBC മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കേസിൽ വിചാരണ നേരിട്ട പതിനഞ്ച് പ്രതികളിൽ ഒന്നു മുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കാളികളായതിൻ്റെ അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായവരോടൊപ്പം സ്ഥലത്തെത്തി മാരകായുധങ്ങളുമായി രജ്ഞിത്തിൻ്റെ വീടിന്Continue Reading

താമസസ്ഥലത്ത് കഞ്ചാവുചെടി വളർത്തൽ; ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി.

മുവാറ്റുപുഴ: താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് പരിശോധന നടത്തുന്നതിനിടയിലാണ് പായിപ്ര കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അനാറുൾ ഇസ്ലാമിന്റെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തത്. നിലവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും സ്ഥിരമായി കണ്ടുവരുന്നുണ്ട്. കൂടാതെ കഞ്ചാവുമായി ബന്ധപ്പെട്ട നിരവധിContinue Reading

സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്. പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളംContinue Reading

കട്ടപ്പനയിൽ മുതൽ കോതമംഗലം വരെ കെഎസ്ആർടിസി ബസ്സിന് ബ്രേക്ക് ഇല്ലായിരുന്നുവെന്നോ..?

കോതമംഗലം: കട്ടപ്പന ഡിപ്പോയിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടന്ന കെഎസ്ആർടിസി ബസ് ഇന്ന് രാവിലെ പത്ത് മണിയോടെ കോതമംഗലം നെല്ലിമറ്റത്ത് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസ്സിന്റെ മുന്നിൽ അടിമാലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻഭാഗം ഇടിച്ചു തകർത്തു. അപകടത്തെക്കുറിച്ച് സംസാരിച്ച ബസ് ഡ്രൈവർ വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതു കൊണ്ടാണ് ചവിട്ടിയിട്ട് നിൽക്കാത്തത് എന്നോം, വാഹനത്തിന്റെ ബ്രേക്ക് ചെക്ക് ചെയ്യേണ്ട ഉത്തരവാദിത്വം ഡ്രൈവർമാർക്ക് അല്ല ഡിപ്പോയിലെ മെക്കാനിക്കുകൾക്കാണ് എന്നും അദ്ദേഹംContinue Reading

ചാരുംമൂട്ടിൽ നിന്നും അന്തർ സംസ്ഥാന മയക്ക്മരുന്ന് സംഘം അറസ്റ്റിൽ.

മാവേലിക്കര ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപം താമസിക്കുന്ന നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ ഷൈജു ഖാന്റെ വീട്ടിൽ നിന്ന് 8.114Kg കഞ്ചാവ് കണ്ടെടുത്തു.ഇവിടെനിന്നും വിൽപ്പന നടത്തിയത്തിന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ്(35 ), മാവേലിക്കര താലൂക്കിൽ വള്ളിക്കുന്നം വില്ലേജിൽ കടുവിനാൽ സുമേഷ് ഭവനത്തിൽ ദിവാകരന്റെ മകൻ സുമേഷ് കുമാർ(46 ), അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴങ്കുളം പന്ത്രാക്കുഴി വീട്ടിൽ ജമാലുദ്ദീന്റെ മകൻContinue Reading

കുഴിമന്തി കഴിച്ച പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധ;ആശുപത്രിയില്‍

കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്Continue Reading