മാല മോഷണം; യുവാവ് ഓടി രക്ഷപ്പെട്ടു .

ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് ഇന്നലെ വൈകുന്നേരം 4.20 ഓടെ ഒരു പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടത്.സ്വര്‍ണ്ണം വാങ്ങാന്‍ എന്ന മട്ടിൽ എത്തി മാലകൾ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു മാസ്‌ക് ധരിച്ച് എത്തിയ ഇയാൾ മാലകൾ നോക്കാൻ കണ്ണാടിക്ക് മുന്നിലേക്ക് മാറിയത് ജീവനക്കാരൻ അഗസ്റ്റിൻ ശ്രദ്ധിച്ചു എങ്കിലും മോഷ്ടാവ് തക്കം നോക്കി മാലകളുമായി ഓടി കളഞ്ഞു. ഈ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണContinue Reading

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി സേനാ മേധാവിയായേക്കുമെന്ന് സൂചനകള്‍ നേരത്തെയുണ്ടായിരുന്നു.Continue Reading

രാഹുല്‍ ഇന്ന് വയനാട്ടിലെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാര്‍ഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടര്‍മാരെ കാണും. വയനാട്ടിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതാദ്യമായാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. രാവിലെContinue Reading

നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭ നടപടി ക്രമങ്ങളുടെ ഭാഗമായി 2024 ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുമെന്നായിരുന്നു അജണ്ടയിലുണ്ടായിരുന്നത്. ബില്ലുകള്‍ സബ്ജക്‌ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് ഇന്നലെ സഭ പാസാക്കിയ ദൗര്‍ഭാഗ്യകരമായ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകകായിരുന്നുContinue Reading

ലോക കേരളസഭ: ഉദ്ഘാടകനാകാനുള്ള ക്ഷണം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറി വി. വേണുവിനെ രൂക്ഷമായി വിമർശിച്ച്‌ ഗവര്‍ണര്‍ മടക്കി അയച്ചു. സർക്കാരിന്‍റെ ഭരണഘടന വിരുദ്ധ നിലപാടുകള്‍ക്ക് ചീഫ് സെക്രട്ടറി കൂട്ടുനില്‍ക്കരുതെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങളെ മന്ത്രിമാർ പ്രോത്സാഹിപ്പിച്ചുവെന്നും ഗവർണർ ആരോപിച്ചു. എസ്‌എഫ്‌ഐക്കാര്‍ തന്‍റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവർണർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. ജൂണ്‍ 13 മുതല്‍ 15Continue Reading

പി.പി. സുനീറിന്;സംഘടന ചുമതലയില്‍നിന്ന് രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സി.പി.ഐയുടെ സുപ്രധാന സംഘടന ചുമതലകള്‍ വഹിക്കുമ്ബോഴാണ് പി.പി. സുനീറിന് രാജ്യസഭയിലേക്കുള്ള പുതിയ നിയോഗം. പാർട്ടി ദേശീയ കൗണ്‍സില്‍ അംഗവും അസിസ്റ്റന്‍റ് സെക്രട്ടറിയുമാണ് പി.പി.സുനീർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തുന്നത്. 1999ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019 ല്‍ വയനാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു. സി.പി.ഐ മലപ്പുറംContinue Reading

കേരള പി.ജി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./ എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്‌.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്ബര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ മാറ്റരുത്. സ്‌പോര്‍ട്സ് േക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. ഹെല്‍പ്ലൈന്‍ നമ്ബറുകള്‍: 8281883052, 8281883053, 8281883052Continue Reading

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹർജി എസ്.സി,എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നല്‍കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴുംContinue Reading

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലുകര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകര്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. മഹാരാഷ്ട്ര മുതല്‍ തെക്കൻ കേരള തീരംവരെയാണ് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നത്. അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.Continue Reading