പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച്‌ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹംContinue Reading

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം: കെഎസ്‌യു പ്രതിഷേധത്തിലേക്ക്

10m കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ കെഎസ്‌യു പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്. സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ സൂചനാ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികലമായ വിദ്യാഭ്യാസനയമാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം. വിദ്യാര്‍ഥികളുടെ മേല്‍ അമിത പഠനഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും കെഎസ്‌യുContinue Reading

ചെങ്ങന്നൂരില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു.

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച്‌ ഇന്നു രാവിലെ എട്ടരയോടെ തീപിടിച്ചത്. ബസിന്റെ മുൻവശത്തുനിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍Continue Reading

ഐഎച്ച്‌ആര്‍ഡി പോളിടെക്നിക് പ്രവേശന തീയതി നീട്ടി

11m ഐഎച്ച്‌ആർഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കാനായുള്ള തിയതി ജൂണ്‍ 20 വരെ നീട്ടി. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, കമ്ബ്യൂട്ടർ എഞ്ചിനീറിങ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യത പരീക്ഷകളില്‍ ഉപരിപഠനത്തിന് അർഹരായവർക്ക് www.polyadmission.org എന്ന പോർട്ടല്‍ വഴി ഓണ്‍ലൈൻ ആയിContinue Reading

കൊച്ചിയില്‍ വനിത ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

വൈപ്പിൻ : ഓട്ടം വിളിച്ചുകൊണ്ടുപോയി വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച്‌ അവശയാക്കി ബീച്ചില്‍ തള്ളിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മറ്റ് നാലുപേർക്കുള്ള തിരച്ചില്‍ പൊലീസ് ഊർജിതമാക്കി. കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ടുതറ വീട്ടില്‍ സജീഷിന്‍റെ ഭാര്യ പ്രിയങ്ക (30), വെളിയത്താംപറമ്ബ് മയ്യാറ്റില്‍ വീട്ടില്‍ വിഥുൻദേവ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷൻ സംഘത്തിലുള്ള മറ്റ് മൂന്നുപേരും ഒളിവിലാണ്. പള്ളത്താംകുളങ്ങര വളവിലെ ഓട്ടോ സ്റ്റാൻഡിലെContinue Reading

കോഴിക്കോട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു

കോഴിക്കോട്: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന് തീപിടിച്ചു. സ്വര്‍ണപ്പണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിനാണ് തീപിടിച്ചത്. സ്‌കൂട്ടറില്‍ നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം റോഡില്‍ സൈഡിലേക്ക് മാറ്റിനിര്‍ത്തി. അതിനിടെ വാഹനം പൂര്‍ണമായും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 8.45നാണ് സംഭവം നടന്നത്. ചിന്താവളപ്പിന് സമീപം ക്രൈംബ്രാഞ്ച് ഓഫീസിനടുത്തുവച്ചാണ് സ്‌കൂട്ടറിന് തീപിടിച്ചത്. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.Continue Reading

കുവൈറ്റില്‍ തീപ്പിടുത്തം;ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന.Continue Reading

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരളാ തീരത്ത് ഉയർന്നContinue Reading

അൻപതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും.

ഡല്‍ഹി: അൻപതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്.Continue Reading

അംഗപരിമിതികളെ മറക്കുവാനായിഅക്ഷരങ്ങൾ തലതിരിച്ചെഴുതുന്ന കോട്ടയ്ക്കൽ തോമസ്

റിപ്പോർട്ട്: കൂവപ്പടി ജി. ഹരികുമാർ മൂക്കന്നൂർ: വലിയ വിദ്യാഭ്യാസമൊന്നുമില്ല അങ്കമാലി മൂക്കന്നൂർ വടക്കേ അട്ടാറയിലെ കോട്ടയ്ക്കൽ തോമസിന്. ജന്മനാ അംഗപരിമിതിയുള്ള മനുഷ്യൻ. കേൾവി ശക്തിയില്ല, സംസാരശേഷിയുമില്ല. മലയാളം നന്നായിട്ടെഴുതും, വായിക്കും. പക്ഷെ ഈ മനുഷ്യൻ എഴുതുന്ന മലയാളം പെട്ടെന്നൊരാൾക്ക് വായിച്ചെടുക്കുക അസാധ്യം. തലകുത്തനെ തിരിച്ചാണ് തോമസിന്റെ മലയാളം എഴുത്തു ശീലം. മനോഹരമായ സ്വന്തം കൈപ്പടയിൽ അനായാസം അതിവേഗം തന്റെ സിദ്ധിവിശേഷം കാഴ്ചവെക്കുന്ന തോമസിന്റെ എഴുത്തുകൾ വായിക്കണമെങ്കിൽ എഴുത്തു കടലാസ് നിഴലറിയാൻContinue Reading