വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച്‌ കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങള്‍ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി,Continue Reading

വീടില്ലാത്ത പ്രവാസികള്‍ക്ക് പാര്‍പ്പിടപദ്ധതി -മുഖ്യമന്ത്രി

തിരുവനന്തപുരം: വീടില്ലാത്ത പ്രവാസികള്‍ക്കായി പ്രത്യേക പാർപ്പിടപദ്ധതി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേർത്ത് സ്വയംസഹായസംഘങ്ങളും സഹകരണസംഘങ്ങളും രൂപവത്കരിക്കും. കുടുംബശ്രീമാതൃകയില്‍ പ്രവാസിമിഷനും പ്രഖ്യാപിച്ചു. ലോകകേരളസഭയിലെ ചർച്ചകള്‍ ക്രോഡീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസജീവിതത്തിനുശേഷം വാർധക്യം ചെലവഴിക്കാൻ നാട്ടില്‍ മടങ്ങിവരുന്നവർക്കും, പ്രവാസികളുടെ വൃദ്ധമാതാപിതാക്കളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാനുമുള്ള സുരക്ഷാഭവനങ്ങളും സമുച്ചയങ്ങളും തുടങ്ങുന്നത് പരിശോധിക്കും. ഈരംഗത്ത് മൂലധനനിക്ഷേപം നടത്താനുള്ള താത്പര്യവും പ്രവാസികള്‍ പ്രകടിപ്പിച്ചതിനാല്‍ തുടർനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ്:Continue Reading

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും മലയോര- തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്Continue Reading

ഭൂചലനത്തില്‍ നടുങ്ങി തൃശൂര്‍

തൃശൂര്‍: ഭൂചലനത്തില്‍ ഭീതിയിലാഴ്ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടമുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടമുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. തുടര്‍ചലനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ശനിയാഴ്ച പകല്‍ ജനം കഴിഞ്ഞത്. കുന്നംകുളം മേഖലയിലെ ചൊവ്വന്നൂര്‍, പഴഞ്ഞി, പോര്‍ക്കുളം കാട്ടകാമ്ബാല്‍, മങ്ങാട്, പെരുമ്ബിലാവ്, ചാലിശ്ശേരി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളില്‍ ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ത്താറ്റ് ചീരംകുളം സ്വദേശിContinue Reading

'യുവാക്കളുടെ സ്വപ്നത്തെ തകര്‍ക്കുന്നു': നീറ്റ് ക്രമക്കേടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ പ്രിയങ്ക

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ക്കശമായ പ്രതികരണം 24 ലക്ഷം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തില്‍ ലഭ്യമായ വസ്തുതകള്‍ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’-പ്രിയങ്ക എക്സില്‍ കുറിച്ചു. മേയ് അഞ്ചിനാണ്Continue Reading

കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുറിച്ചി സ്വദേശി അഭിനവ്(12) മാടപ്പള്ളി സ്വദേശി ആദര്‍ശ്(15) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചെമ്ബുംപുറത്തെ പാറക്കുളത്തിലാണ് അപകടം. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേയാളും വെള്ളത്തില്‍ വീണു. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണെന്ന കാര്യം മനസിലാക്കിയത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചങ്ങനാശേരിയിലെ ജനറല്‍Continue Reading

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്

ഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു. ജെഡിയുവും ടിഡിപിയും എന്‍ഡിഎ മുന്നണിയിലെ അംഗങ്ങളാണ് എന്നും ജെഡിയു നേതാവ് കെ സി ത്യാഗി വ്യക്തമാക്കി. സ്പീക്കര്‍ എല്ലായ്പ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം ഭരണമുന്നണിയുടെ അംഗസംഖ്യയാണ് ഏറ്റവും ഉയര്‍ന്നത്. കെസി ത്യാഗി പറഞ്ഞു. ബിജെപി അംഗം ലോക്‌സഭ സ്പീക്കര്‍ ആകില്ലെന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ ത്യാഗിContinue Reading

വായനാദിനത്തോടെ അനുബന്ധിച്ചു ആദിത്യ ന്യൂസ് ഒരുക്കുന്നു ക്വിസ് മത്സരം.ജൂൺ 15 മുതൽ ജൂലൈ 6 വരെ എല്ലാ ശനിയാഴ്ചയും രാത്രി 8 മണിക്ക് ….എല്ലാശനിയാഴ്ച്ചയും വിജയിക്കുന്നവരിൽ നിന്നും നറുക്കിട്ടു ഒരാൾക്ക് സമ്മാനം നൽകുന്നു…പങ്കെടുക്കുക വിജയിപ്പിക്കുകContinue Reading

സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ളവര്‍ പങ്കെടുക്കുന്ന യോഗം പൊലീസ് ആസ്ഥാനത്താണ് ചേരുക. ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ടയാണ്. സമീപകാലത്ത് ഗുണ്ടാ അഴിഞ്ഞാട്ടവുംContinue Reading

നീറ്റ് ക്രമക്കേട്: മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ക്രമക്കേടില്‍ ആരോപണം കടുപ്പിച്ച്‌ കോണ്‍ഗ്രസ്. മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം കുംഭകോണത്തിന്റെ രണ്ടാം പതിപ്പാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. മോദി സർക്കാർ നീറ്റ് അഴിമതി വിദ്യാഭ്യാസ മന്ത്രിയിലൂടെയും ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യിലൂടെയും മൂടിവെക്കാൻ ശ്രമിക്കുകയാണ്. വിഷയത്തില്‍ മോദി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെങ്കില്‍ എന്തിനാണ് ബിഹാറില്‍ 13 പേരെ അറസ്റ്റ് ചെയ്തതെന്നുംContinue Reading