കണ്ണൂരില്‍ 75കാരന്‍ ബോംബ് പൊട്ടി മരിച്ചു

കണ്ണൂര്‍: എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്Continue Reading

കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു

കൊല്ലം: പുനലൂര്‍ മണിയാറില്‍ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതില്‍ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പരിക്കേറ്റ ഉടൻതന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Continue Reading

വയനാട്ടിൽ രണ്ടാമങ്കത്തിൽ തീപ്പൊരി പാറുമോ?

വയനാട്: രണ്ടു മണ്ഡലങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയുകയും അവിടെ സഹോദരിയായ പ്രിയങ്ക ഗാന്ധി മത്സരിക്കുകയും ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. വിവാദങ്ങൾക്കും, അഭ്യൂഹങ്ങൾക്കും ഇടയിൽ പ്രിയങ്കയെ നേരിടാൻ ബിജെപിയുടെ പെൺസിംഹം ശോഭ സുരേന്ദ്രൻ രംഗത്തെത്തും എന്നാണ് അണിയറവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങിനെ എങ്കിൽ വയനാട്ടിൽ ശരിക്കും തീപാറുന്ന പോരാട്ടമാവും നടക്കുക. മാത്രവുമല്ല ശോഭ സുരേന്ദ്രൻ ജയിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് മറ്റൊരു പ്രാതിനിധ്യം കൂടി ലഭിക്കാനും സാധ്യതയുണ്ട്.Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.Continue Reading

'വയനാട്ടിലെ ജനങ്ങളെ രാഹുല്‍ ഗാന്ധി വിഡ്ഢികളാക്കി': കെ സുരേന്ദ്രൻ

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വയനാട്ടിലെ ജനങ്ങളെ രാഹുല്‍ ഗാന്ധി വിഡ്ഢികളാക്കിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിന്റെ വിഡിയോയുള്ളപ്പെടയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവച്ചത്. വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ രാഹുല്‍ വയനാടിനെ വഞ്ചിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വയനാട് എന്റെContinue Reading

പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം; രാഹുലിന് നന്ദി: കെ.സുധാകരൻ

തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. വയനാട് ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്. വയനാട് ലോക്‌സഭാ മണ്ഡലവുമായി രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്.Continue Reading

നീറ്റ് പരീക്ഷയിൽ ക്രമക്കേട്:ഇടത് വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപക പണിമുടക്ക് ആഹ്വാനം ചെയ്തു

മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടത്തിപ്പിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു.  67 വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാം റാങ്കിൽ എത്തിയതോടെയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേ്ട് ചൂണ്ടാക്കാട്ടി വിദ്യാർത്ഥികളടക്കം രംഗത്തെത്തിയത്.  പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ജൂൺ 19, 20 തീയതികളിൽ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻContinue Reading

രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിറുത്തും ;വയനാട്ടില്‍ പ്രിയങ്ക ഗാന്ധി എത്തും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിറുത്തും.. വയനാട് സീറ്റില്‍ രാഹുലിന് പകരം സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കും., എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് വൈകിട്ട് ചേർന്ന പാർട്ടി നേതൃയോഗമാണ് ഇരു മണ്ഡലങ്ങളുടെയും കാര്യത്തില്‍ നിർണായക തീരുമാനമെടുത്തത്. പോരാടാൻ ഊർജം നല്‍കിയ വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി തന്റെ നന്ദി അറിയിച്ചു. രാഹുലിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയുംContinue Reading

വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ പാലോട് പുത്തൻചിറയില്‍ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു. മരിച്ച കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്. നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയില്‍നിന്ന് കയറ്റി. കാർത്തിക്കിന് ജീവനുണ്ടായിരുന്നെങ്കിലും വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചെന്നാണ് വിവരം. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർContinue Reading

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപൂരം : വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെനന്നായിരുന്നു ബലിപെരുന്നാള്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്, നിസ്വാര്‍ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകു. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച്‌ ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍Continue Reading