നീറ്റ് പരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍.

ബീഹാറിലെ നീറ്റ് പരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. ലക്ഷങ്ങള്‍ നല്‍കിയെന്നും ചോദ്യ പേപ്പര്‍ തലേന്ന് കിട്ടിയെന്നും അന്വേഷണ സംഘത്തിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. അതേസമയം കേസില്‍ എന്‍ ടി എ യ്ക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു.നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബീഹാറില്‍ 4 വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റിലായി. ക്രമക്കേടുമായി ബന്ധപെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ കുറ്റം സമ്മതിച്ചതായിContinue Reading

ക്രമകേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി | ക്രമകേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം നീറ്റ് നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കും. പരീക്ഷയുടെ സുധാര്യതയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത ഉറപ്പാക്കാന്‍Continue Reading

ഓപ്പറേഷൻ ലൈഫ് : 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മേയ് മുതല്‍ ജൂലായ് വരെ നീണ്ടുനില്‍ക്കുന്ന ഓപ്പറേഷൻ മണ്‍സൂണിന്റെ ഭാഗമായാണ് ഡ്രൈവ് നടത്തിയത്. പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ട് നോട്ടീസുകളും നല്‍കി. 22Continue Reading

നീറ്റ് പരീക്ഷാ ക്രമക്കേട്: സുപ്രിം കോടതി നടപടി ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: ക്രമക്കേട് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെ നീറ്റില്‍ സുപ്രീം കോടതി എടുക്കുന്ന നടപടിയാണ് രാജ്യം ഉറ്റുനോക്കുന്നത്. ദേശീയ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്‌ച നടത്തിയ പരീക്ഷയാണ് ഇന്നലെ റദ്ദാക്കിയത്. നെറ്റ് പരീക്ഷയിലെ ക്രമക്കെടിനേപ്പറ്റി സി.ബി.ഐ അന്വേഷിക്കും. എൻടിഎ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകള്‍ സമരം ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുജിസി നെറ്റ് പരീക്ഷContinue Reading

ചക്രവാതച്ചുഴി: മഴ ശക്തമാകും

തിരുവനന്തപുരം: ആന്ധ്ര തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. ഇതിന്‍റെ ഫലമായി ജൂണ്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Continue Reading

കെപിസിസി യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി യുഡിഎഫ് യോഗങ്ങള്‍ ഇന്ന് ചേരും. യുഡിഎഫിന് തോല്‍വി നേരിട്ട തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയാകും. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങള്‍ യോഗം കേള്‍ക്കും. വരാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ചര്‍ച്ചയാകും. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. അതേസമയം മുരളീധരന്‍Continue Reading

ജൂണ്‍ 18-ന് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. രണ്ടു ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍നിന്ന് യു.ജി.സിക്ക് ജൂണ്‍ 19-ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. പരീക്ഷ വീണ്ടും നടത്തും. പുതിയ പരീക്ഷContinue Reading

ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ തീവ്രമാകും. വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്കു കരുത്തേകുക. നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലും കാസർഗോഡ് ജില്ലയില്‍ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഇന്നും കണ്ണൂർ,Continue Reading

ഡല്‍ഹി മദ്യനയ കേസ്:കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം

ന്യൂഡല്‍ഹി: കോടതി ഇന്ന് മദ്യനയ കേസില്‍ അറസ്റ്റില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ജാമ്യ ഹർജിയില്‍ വാദം കേള്‍ക്കും. കോടതി മറുപടി ഫയല്‍ ചെയ്യാൻ കൂടുതല്‍ സമയം അനുവദിച്ചത് ഇ ഡിയുടെ അപേക്ഷ പ്രകാരമായിരുന്നു. കെജ്‌രിവാള്‍ നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കോടതി തിഹാർ ജയില്‍ അധികൃതർക്ക് അദ്ദേഹത്തിന് വൈദ്യപരമായ ആവശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെContinue Reading

എൻ.സി.ഇ.ആര്‍.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് : വി. ശിവൻകുട്ടി

തിരുവനന്തപുരം: ബാബരി മസ്ജിദും അയോധ്യ വിഷയവും ഉള്‍പ്പെടുന്ന പാഠഭാഗങ്ങളില്‍ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത്. യഥാർഥ ചരിത്രവും ശാസ്ത്രവും ഒക്കെയാണ് പഠിപ്പിക്കേണ്ടത്. കേരളം ഉയർത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും ഇതാണ്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളില്‍ നിന്നും ചില ഭാഗങ്ങള്‍ ബോധപൂർവം ഒഴിവാക്കിയത് രാജ്യത്താകെയും കേരളത്തിലുംContinue Reading