സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്Continue Reading

ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിൽ വിത്യസ്ഥമായ യോഗ പ്രദർശനം നടന്നു.

ആലപ്പുഴ മാവേലിക്കരയിൽ നൂറനാട് ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിൽ വിത്യസ്ഥമായ യോഗ പ്രദർശനം നടന്നു..യോഗ പ്രദർശനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പാറ്റൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ജെസ്സി നിര്‍വഹിച്ചു . അതിനുശേഷം വിദ്യാലയ യോഗാടീമിന്‍റെ യോഗ പ്രദർശനം പ്രധാന കേന്ദ്രങ്ങളിൽ നടന്നു . യോഗത്തിൽ വിദ്യാലയ പ്രിൻസിപ്പൽ ആർ ശാന്തകുമാർ അധ്യക്ഷത വഹിച്ചു . വിദ്യാലയ സമിതി പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ അനൂപ് മുഖ്യപ്രഭാഷണം നടത്തി . വിദ്യാർഥിനിയായ ശിവചന്ദ്രContinue Reading

കേരളത്തിലെ ഈ വർഷത്തെ ജലോത്സവങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പമ്ബയാറ്റില്‍ നടക്കുന്ന ചമ്ബക്കുളം വള്ളംകളിയോടെ കേരളത്തിലെ ഈ വർഷത്തെ ജലോത്സവങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. മിഥുനമാസത്തിലെ മൂലം നാളിലാണ് ചമ്ബക്കുളം വള്ളംകളി. പത്തനംതിട്ടയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്ബക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത് ചമ്ബക്കുളത്ത് തുഴയെറിഞ്ഞാണ്. മത്സരത്തിന് മുന്നോടിയായി കഠിനപരിശീലനം പൂർത്തിയാക്കിയാണ് വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. രാജപ്രമുഖൻ ട്രോഫിക്കായി മത്സരിക്കുന്ന ആറ് ചുണ്ടൻ അടക്കം 8 വള്ളങ്ങളാണ്Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതContinue Reading

ഡോ. വന്ദന ദാസ് വധം: പ്രതിയുടെ വിടുതല്‍ ഹരജി വിധിപറയാൻ മാറ്റി

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കണമെന്ന പ്രതി സന്ദീപിന്‍റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടിയുള്ള ആക്രമണം നടത്തിയിട്ടില്ലാത്തതിനാല്‍ കൊലപാതകമായി കണക്കാക്കാനാവില്ലെന്നാണ് ഇയാളുടെ വാദം. കൊലക്കുറ്റത്തില്‍നിന്ന് വിടുതല്‍ ചെയ്യണമെന്ന ഹരജി കൊല്ലത്തെ വിചാരണ കോടതി തള്ളിയിരുന്നു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമായതെന്നും തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമാണ് പ്രതിയുടെ വാദം.Continue Reading

തമിഴ്നാട്ടിലെ വ്യാജ മദ്യദുരന്തം : വിഷമദ്യം വാറ്റിയ ആള്‍ അറസ്റ്റില്‍

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ വിഷമദ്യം വാറ്റി വില്‍പന നടത്തിയ മുഖ്യപ്രതി ചിന്നദുരൈയെ അറസ്റ്റ് ചെയ്തു. കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി(49), ഭാര്യ വിജയ, സഹായി ദാമോദരൻ ഉള്‍പ്പെടെ നാലു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മരണം 50 ആയി. പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിഎന്നിവിടങ്ങളിലായിContinue Reading

അതിശക്തമായ മഴയ്ക്കു സാധ്യത

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ(22 ജൂണ്‍) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് മറ്റന്നാള്‍(23 ജൂണ്‍) കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന്(21 ജൂണ്‍)Continue Reading

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് .വിവിധ പിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിനും നെറ്റ് പരീക്ഷ റദ്ദാക്കിയതിലും പ്രതിസന്ധിയിലായ കേന്ദ്രസർക്കാരിനെ കൂടുതല്‍ സമ്മർദത്തിലാക്കാനാണ് കോണ്‍ഗ്രസ്‌ നീക്കം. സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമാകും. പരീക്ഷാ ക്രമക്കേടുകളില്‍Continue Reading

കോതമംഗലം പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മറപ്പുര സമരം നടത്തി.

കോതമംഗലം: കക്കൂസ് മാലിന്യം ഉൾപ്പടെ റോഡിലേക്കൊഴുകി വൃത്തിയില്ലാത്ത അവസ്ഥയിലുള്ള കോതമംഗലത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിനകത്തുള്ള കംഫർട് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മറപ്പുര സമരം നടത്തി. പ്രതീകാത്മക മറപ്പുര കംഫർട്ട് സ്റ്റേഷനു മുൻപിൽ സ്ഥാപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി എത്തുന്ന കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനകത്ത് നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇതിന്റെ കേടുപാടുകൾ പരിഹരിച്ച്, ഷീ-ടോയ്‌ലെറ്റുംContinue Reading

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.

പൗരാണിക ആരോഗ്യപരിപാലന സമ്ബ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച്‌ വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്.Continue Reading