ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

എന്‍ഡിഎയുടേയും ഇന്‍ഡ്യാ സഖ്യത്തിന്റെയും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ഇന്‍ഡ്യാ സഖ്യം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാനുളള സമയം. ഭര്‍തൃഹരി മഹ്താബ്, രാധാ മോഹന്‍ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ് എന്‍ഡിഎ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയുടെ സ്പീക്കര്‍ ഓംContinue Reading

പട്ടിക ജാതി വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് മുഴുവനും കൊടുത്തുതീർക്കാൻ നിർദേശം.

കാസർകോട്: പട്ടിക ജാതി/വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് മുഴുവനും കൊടുത്തുതീർക്കാൻ നിർദേശം. 50 കോടി രൂപ ഇതിനായി സർക്കാർ പട്ടിക ജാതി/വർഗ വകുപ്പിന് അനുവദിച്ചു. 2022-2023 വർഷത്തെ തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങി. 2023-24 വർഷത്തെ തുക കൊടുക്കാനുള്ള നടപടിയുമാരംഭിച്ചു. 2024-25 വർഷത്തെ ഗ്രാന്റ് നല്‍കുന്നതിനും ബജറ്റ് നിർദേശമുണ്ടെന്ന് വകുപ്പുവൃത്തങ്ങള്‍ പ്രതികരിച്ചു. രണ്ടരലക്ഷം വിദ്യാർഥികളുടെ ഗ്രാന്റാണ് രണ്ടുവർഷമായി മുടങ്ങി മൂന്നാം വർഷത്തിലേക്ക് കടന്നത്. ഇതുകാരണം പാവപ്പെട്ട കുട്ടികള്‍ ഫീസ് നല്‍കാനാവാതെ പഠനംContinue Reading

കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസം പെയ്‌ത മഴയുടെ തുടർച്ചയായാണ്‌ ഇന്നും കേരളത്തില്‍ അതിശക്തമായ പെയ്യാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാContinue Reading

കേരളത്തില്‍ നിന്നുള്ള 17 എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള 17 എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്ബില്‍, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചൊല്ലിയത്. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരംContinue Reading

പ്ലസ് വണ്‍ പ്രവേശനം; വിദ്യാര്‍ഥി സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലാണ് ചർച്ച നടക്കുക. വിദ്യാർഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. വടക്കൻ കേരളത്തില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കിയിരുന്നു.Continue Reading

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകള്‍ യെല്ലോ അലർട്ടിലാണ്. ശക്തമായ തിരമാലക്കും മോശം കാലാവസ്ഥയും തുടരുന്നതിനാല്‍ കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Continue Reading

വയനാട്ടില്‍ പശുക്കളെ കൊന്ന കടുവ കൂട്ടിലായി

വയനാട്: കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു. പത്തു വയസ്സുള്ള തോല്‍പ്പെട്ടി 17 എന്ന ആണ്‍ കടുവയാണ് കൂട്ടിലായത്. മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെContinue Reading

തൃശൂരിലെ ബിജെപി വിജയം; ക്രൈസ്തവ സഭകളെ വിമർശിച്ച് മുഖ്യമന്ത്രി.

കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തിൽ ദേഷ്യമടങ്ങാതെ കേരളാ മുഖ്യമന്ത്രി. കോഴിക്കോട് നടക്കുന്ന എന്‍ജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി തന്റെ അമർഷം പ്രകടിപ്പിച്ചത്. ബിജെപിയുമായി ചില വിഭാഗം നേതാക്കൾ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും, മാത്രമല്ല രാജ്യത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ പിന്തുണച്ചത് ശരിയായോ എന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വോട്ടിനു വേണ്ടി ആരുമായും കൂട്ടുകൂടുന്നവരാണ് മുസ്ലിംContinue Reading

ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു.

ന്യൂഡല്‍ഹി: ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ആരോഗ്യമന്ത്രാലയം കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്നതിനുളള മുൻകരുതലിന്റെ ഭാഗമായിട്ടാണ് നീക്കമെന്നും വിശദീകരിച്ചു. രാജ്യത്തെ 52,000 ത്തോളം പിജി സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനിരുന്നത് നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകള്‍ ചോർന്ന സാഹചര്യത്തിലാണ് നടപടി. ചോദ്യ പേപ്പറുകള്‍ ചോർന്ന സാഹചര്യത്തില്‍ നീറ്റ് പിജിContinue Reading

ഒ.ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നല്‍കിയിരിക്കുന്ന വകുപ്പുകള്‍. സർക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവർണറുടെ സത്യപ്രതിജ്ഞ വേദിയിലെ ഇടപെടലുകളും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ്Continue Reading